
തന്റെ വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവർത്തിച്ച് പറഞ്ഞു ശോഭാസുരേന്ദ്രൻ. സംഭവ സ്ഥലത്ത് പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും, ശോഭാസുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് സംഘം അടക്കം നടത്തിയ പരിശോധനയിൽ അവിടെ പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു.ഇപ്പോൾ ഈ വാദം തള്ളിയാണ് ശോഭാസുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്, സംഭവസ്ഥലത്ത് രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശോഭാസുരേന്ദ്രൻ മുൻപ് പുറത്തുവിട്ടു.
അതേസമയം, ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തെ വീട്ടിനു മുന്നിലാണ് സ്ഫോടനം ഉണ്ടായത്. അവിടെ നിന്ന് ഗുണ്ടിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ കണ്ടെടുക്കുകയും, പൊട്ടിയത് ഗുണ്ടാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പടക്കം പൊട്ടിച്ചത് എതിർവശത്തെ വീട്ടിലെ വിദ്യാർഥിയുടെ അറിവോടെ സുഹൃത്തുക്കൾ എന്നാണ് ഇപ്പോൾ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ വാദം തള്ളുകയാണ് ബിജെപി പ്രവർത്തക ശോഭാസുരേന്ദ്രൻ.











