
സിനിമയിൽ അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമ ഒരു കലയാണ്, അതിനാൽ അതിന്റെ ഉള്ളടക്കത്തിൽ സർക്കാർ നേരിട്ട് നിയന്ത്രണമേർപ്പെടുത്തുകയോ സെൻസർ ചെയ്യുകയോ ചെയ്യാൻ കഴിയില്ല. എന്നാൽ, സാമൂഹിക ബാധ്യതയോടെ സിനിമ നിർമ്മിക്കപ്പെടണമെന്നണ് സർക്കാർ നിലപാട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. Oഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിനിമകളിൽ അതിരുവിട്ട അക്രമ ദൃശ്യങ്ങളോ, മയക്കുമരുന്ന് ഉപയോഗം ആകര്‍ഷകമായി ചിത്രീകരിക്കുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിലവിൽ സെൻസർ ബോർഡിന്റെ നിയന്ത്രണങ്ങൾ നിലവിലുണ്ട്,











