Friday, December 9, 2022
HomeFilm Newsമണിരത്‌നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പടം! പക്ഷേ, മലയാളികള്‍ ഇത് കൂടി അറിയുക!

മണിരത്‌നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പടം! പക്ഷേ, മലയാളികള്‍ ഇത് കൂടി അറിയുക!

ആരാധകര്‍ വളരെ ആവേശത്തോടുകൂടി കാത്തിരുന്ന മണിരത്‌നം ചിത്രം ആയിരുന്നു പൊന്നിയിന്‍ സെല്‍വന്‍. തെന്നിന്ത്യയിലെ വമ്പന്‍ താരനിര ഒന്നിച്ച് എത്തിയ ബിഗ് ബജറ്റ് ചിത്രം നിലവിലെ മറ്റ് സിനിമകളുടെ റെക്കോര്‍ഡുകള്‍ എല്ലാം പൊളിച്ച് അടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മണിരത്‌നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ സിനിമ ഒരു പുത്തന്‍ അനുഭവം തന്നെ ആയിരന്നു എന്ന് പറയുകയാണ് കുറിപ്പ് പങ്കുവെച്ച് കൊണ്ട് അഹ്നാസ് നൗഷാദ്.

പൊന്നിയന്‍ സെല്‍വന്‍ നോവല്‍ വായിക്കാത്തത് കൊണ്ട് സംഗതി ഒരു പുത്തന്‍ അനുഭവം ആയിരുന്നു എന്ന് കുറിപ്പില്‍ പറയുന്നു. പക്ഷേ, ചിത്രത്തിലെ തമിഴ് ഭാഷാ മനസ്സിലാക്കി എടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു തമിഴ് സിനിമ കാണുന്നപോലെ അത്ര സിമ്പിളായി പിടികിട്ടില്ല.. ഇനി അധവാ സാധാരണ തമിഴ് പോലും മനസിലാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആണേല്‍ പൊന്നിയന്‍ സെല്‍വന്‍ മലയാളം ഡബ് കാണുന്നതായിരിക്കും നല്ലത് എന്ന് കുറിപ്പില്‍ പറയുന്നു. സിനിമയിലെ വിഷ്വല്‍സും മ്യൂസിക്കും അതിഗംഭീരം ആയിരുന്നു എന്നും കുറിപ്പില്‍ പറയുന്നു..


കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം… പൊന്നിയന്‍ സെല്‍വന്‍ നോവല്‍ വായിക്കാത്തത് കൊണ്ട് സംഗതി ഒരു പുത്തന്‍ അനുഭവം ആയിരുന്നു.. കമല്‍ഹാസ്സന്റെ വോയിസോവറോട് കൂടിയുള്ള തുടക്കം, ശേഷം വിക്രമിന്റെ എന്‍ട്രി. പിന്നീട് അങ്ങോട്ട് കാര്‍ത്തിയുടെ ഒരു ഒന്നൊന്നര ഷോ ആയിരുന്നു.. പലപ്പോഴും സിനിമ ഒന്ന് ഡൗണ്‍ ആകുന്ന പോയിന്റില്‍ പുള്ളിയുടെ സീനുകളായിരുന്നു തെല്ലൊരു ആശ്വാസം.. ജയറാം, കാര്‍ത്തി സീനുകള്‍ എല്ലാം നൈസായിരുന്നു. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയ അന്ന് മുതല്‍ നോവല്‍ വായിച്ച പലരും പറയുന്നത് കേട്ടു കാര്‍ത്തിയും, ജയം രവിയും മിസ്സ് കാസ്റ്റ് ആണെന്നൊക്കെ ഉള്ളത് പറയാല്ലോ രണ്ടു പേരും നല്ല കിടിലം പെര്‍ഫോമന്‍സ് ആയിരുന്നു. എന്തോ സിനിമയുടെ തുടക്കം മുതല്‍ എന്തെന്നില്ലാത്ത ഒരു തരം ആകാംശയായിരുന്നു ഒരൊറ്റ സെക്കന്റ് സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല. അമ്മാതിരി വിഷ്വല്‍സ്സും മ്യൂസിക്കുമാണ്..പിന്നെ ഐശ്വര്യറായ്, തൃഷ സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടുപേരും കട്ടക്ക് നില്‍ക്കുമെങ്കിലും,പ്രകടനത്തിലേക്ക് വരുമ്പോള്‍ തൃഷയാണ് കുറച്ചൂടെ ബെറ്റര്‍ എന്ന് തോന്നി.. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം ഇരുവരുടെയും face off സീന്‍ ആയിരുന്നു.. കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രം കുന്ദവൈയും .. അധികാര മോഹം, പക, പ്രതികാരം, നഷ്ടപ്രണയം, തുടങ്ങി മാനസിക സംഘര്‍ഷങ്ങള്‍ ഏറെയുള്ള കഥാപാത്രങ്ങളുടെ ശക്തമായ കഥ പറയുന്ന,

പ്രകടനത്തിലും ക്വാളിറ്റിയിലും യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത മണിരത്നം എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ക്ലാസ്സ് പടം, പുള്ളിക്കാരന്റെയൊക്കെ ഒരു ഡ്രീം പ്രൊജക്റ്റ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തിയേറ്ററില്‍ കാണാന്‍ പറ്റുക എന്നൊക്കെ പറഞ്ഞാല്‍ നിസ്സാര കാര്യമാണോ.. യാതൊരു പോരായ്മയും ഇല്ലാത്ത അതി ഗംഭീര ബ്രഹ്‌മാണ്ഡ സിനിമയാണെന്നൊന്നും പറയുന്നില്ല, കുറവുകള്‍ ഉണ്ട് ! പക്ഷേ ആ ഒരു Tail End കാണുമ്പോള്‍ ഇനിയങ്ങോട്ട് എന്താണ് നടക്കാന്‍ പോകുന്നത് എന്നോര്‍ത്തുള്ള ഒരു ആകാംഷയുണ്ടല്ലോ… ആ ഒരൊറ്റ പോയിന്റില്‍ അതുവരെ ഉണ്ടായിരുന്ന സകല പോരായ്മകളും നമ്മളങ്ങ് മറന്ന്, അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടരും.എനിക്ക് എന്തായാലും അടുത്ത വര്‍ഷം വരെ കാത്തിരിക്കാന്‍ വൈയ്യ നാളെ തന്നെ ആ ബുക്ക് അങ്ങ് ഓര്‍ഡര്‍ ചെയ്യണം..

NB: ഈ സിനിമയിലെ തമിഴ് മനസ്സിലാക്കാന്‍ ഒരല്പം പാടാണ് അത്ര കടുപ്പം ആണെന്ന് പറയുന്നില്ല സാധാരണ ഒരു തമിഴ് സിനിമ കാണുന്നപോലെ അത്ര സിമ്പിളായി പിടികിട്ടില്ല.. ഇനി അധവാ സാധാരണ തമിഴ് പോലും മനസിലാകാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആണേല്‍ പൊന്നിയന്‍ സെല്‍വന്‍ മലയാളം ഡബ് കാണുന്നതായിരിക്കും നല്ലത്.

Related News