നല്ല സമയം… പെണ്‍കുഞ്ഞ്! വീണ്ടും അച്ഛനായ സന്തോഷ വാര്‍ത്തയുമായി ഒമര്‍ ലുലു

പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകന്‍ തന്നെയാണ് ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ്. ഇഷാന്‍ ഉല്‍ ഒമര്‍, ഐറിന്‍…

പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകന്‍ തന്നെയാണ് ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ്. ഇഷാന്‍ ഉല്‍ ഒമര്‍, ഐറിന്‍ ഒമര്‍ എന്നിവരാണ് ഒമര്‍ ലുലുവിന്റെ മറ്റ് മക്കള്‍.

”നല്ല സമയം. പെണ്‍കുഞ്ഞ്. സുഖപ്രസവം ഉമ്മയും മോളും സുഖമായിരിക്കുന്നു”. ഒമര്‍ കുറിച്ചു. സന്തോഷവാര്‍ത്ത പങ്കുവച്ച് ഒമര്‍ ലുലു കുറിച്ചു. സൈജു കുറുപ്പ്, രമേശ് പിഷാരടി, നാദിര്‍ഷ ഉള്‍പ്പടെ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

ചെയ്തുകൊണ്ടാണ് ഒമര്‍ ലുലു സിനിമയില്‍ തുടക്കം കുറിക്കുന്നത്. സാമ്പത്തിക വിജയം നേടിയ ആ ചിത്രത്തിനുശേഷം ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. സിനിമകള്‍ കൂടാതെ മ്യൂസിക്ക് ആല്‍ബങ്ങളും ഒമര്‍ ലുലു ചെയ്തിട്ടുണ്ട്. ഇര്‍ഷാദ് നായകനാകുന്ന നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റെ അടുത്ത പ്രോജക്ട്.

2016ല്‍ ഹാപ്പി വെഡ്ഡിംഗ്’ എന്ന സിനിമ ഒരുക്കിയാണ് ഒമര്‍ ലുലു മലയാള സിനിമാ സംവിധാനത്തിലേക്ക് എത്തിയത്. ഹാപ്പി വെഡ്ഡിങ് സിനിമയുടെ കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനവും ഒമര്‍ ലുലു ആയിരുന്നു. ശേഷം ചങ്ക്സ്, ഒരു അഡാറ് ലവ്, ധമാക്ക എന്നിവയും സംവിധാനം ചെയ്തു.

ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയാണ് പുതിയ ഒമര്‍ ലുലു ചിത്രം. ഇര്‍ഷാദിനെ നായകനാക്കി ‘നല്ല സമയം’ എന്ന പുതിയ സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.