ആ ഷൂട്ടിന്  പോയതൊരു  ഫ്രഷ് മെമ്മറി!  ഉത്ഘാടനം കഷ്ണിക്കാൻ പോയപ്പോൾ ലഭിച്ച വിജയ് ചിത്രത്തിലെ വേഷത്തെ കുറിച്ച്, പൂർണിമ 

നടൻ വിജയ് ക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ് ‘കാതല്ക്ക് മര്യാദ’യിലേത്  ,ആ ഷൂട്ടിന് പോയത് എപ്പോഴും ഒരു ഫ്രഷ് മെമ്മറിയാണ്…

നടൻ വിജയ് ക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്. ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ് ‘കാതല്ക്ക് മര്യാദ’യിലേത്  ,ആ ഷൂട്ടിന് പോയത് എപ്പോഴും ഒരു ഫ്രഷ് മെമ്മറിയാണ് നടി പറയുന്നു. ആ ഷൂട്ടിങ് നടക്കുന്ന സമയത്ത് താൻ  സെന്റ് തെരേസാസ് കോളേജിലാണ് പഠിച്ചുകൊണ്ടിരിക്കുന്നത്, അ‌വിടുത്തെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ ഫാസിൽ സാർ പറഞ്ഞു അഭിനയിക്കുകയാണെങ്കിൽ രണ്ടുപേരെയും വിടാമെന്ന് പൂർണിമ പറയുന്നു

എനിക്കന്ന് ഫാസിൽ സാറിനെ നല്ല പരിചയമുണ്ട്. കൂടാതെ ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യ്തിട്ടുണ്ട്, വളരെ ഇന്ററസ്റ്റിങായിരുന്നു ആ അനുഭവം .  അനിയത്തിപ്രാവിൽ  ചാന്ദ്നി ചെയ്ത കഥാപാത്രമാണ്  കാതല്ക്ക് മര്യാദയിൽ താൻ   ചെയ്തത്,നല്ല എക്സൈറ്റ്മെന്റുണ്ടായിരുന്നു കാതല്ക്ക് മര്യാദയിൽ അഭിനയിച്ചപ്പോൾ . അന്നത്തെ പ്രായത്തിൽ മുന്നും പിന്നും ചിന്തയൊന്നുമില്ലല്ലോ .

എന്ത് ചെയ്തിട്ടെങ്കിലും കോളേജിൽ സ്റ്റാറാകണ൦ അതാണ് ചിന്ത, അന്ന് സെലിബ്രിറ്റീസിനെ കോളേജിലെ ഫങ്ഷന് കൊണ്ടുവരുന്നവർ പിള്ളേർക്കിടയിൽ സ്റ്റാറാണ്. ആ സ്റ്റാർഡം കിട്ടാൻ വേണ്ടിയാണ് അന്ന്  ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കാതല്ക്ക് മര്യാദയുടെ ലൊക്കേഷനിൽ പോയത്. വിജയ്ക്കൊപ്പമുള്ള സീനൊക്കെ അവസാനമാണ് ഷൂട്ട് ചെയ്തത്. ആദ്യം ഷൂട്ട് ചെയ്തത് കഫേയിൽ ഇരിക്കുന്ന സീനാണ്. തന്നെ കാണാൻ അതിൽ മകൾ  പ്രാർത്ഥനയെ പ്പോലെയുണ്ട്  പൂർണിമ പറയുന്നു, തന്റെ പുതിയ ചിത്രം ഒരു കട്ടിൽ ഒരു മുറിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ  അഭിമുഖത്തിനിടെയാണ് പൂർണമി ഇക്കാര്യം പറയുന്നത്