ദുൽഖർ സൽമാന് രണ്ടാംസ്ഥാനം; ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകള്‍

കോവിഡ് മഹാമാരിയുടെ കാലത് ഓടിടി പ്ലാറ്റ് ഫോമുകൾ സിനിമ പ്രവർത്തകർക്ക് അവരുടെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിൽ സഹായകമായിരുന്നു.      സിനിമാപ്രേമികളുടെ ആസ്വാദന നിലവാരത്തെ സമീപകാലത്ത് അടിമുടി പുതുക്കിയത് ഓടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളാണ്. സിനിമകള്‍ക്കൊപ്പം വെബ് സിരീസുകളും കൂടിയാണ് ഒടിടിയിലെ ദൃശ്യ വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നത്. സബ് ടൈറ്റിലുകളും മൊഴിമാറ്റ പതിപ്പുകളുമൊക്കെ ലഭ്യമാണെന്നതിനാല്‍ത്തന്നെ ഭാഷയുടെ അതിര്‍വരമ്പുകളൊന്നും ഒടിടിയിലെ ഉള്ളടക്കങ്ങള്‍ക്ക് ഇല്ല. എന്നിരുന്നാലും ഏറ്റവും ജനപ്രീതി നേടുന്ന ഇന്ത്യന്‍ വെബ് സിരീസുകള്‍ ഹിന്ദിയില്‍ നിന്നാണ് വരുന്നത് . ഇപ്പോഴിതാ ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ വെബ് സിരീസുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി.

ഈ വര്‍ഷം ജനുവരി 1 നും നവംബര്‍ 6 നുമിടയില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട, ഐഎംഡിബിയില്‍ അഞ്ചോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച വെബ് സിരീസുകളാണ് ഈ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ഫര്‍സിയാണ് ലിസ്റ്റില്‍ ഒന്നാമത്. രാജ് ആന്‍ഡ് ഡികെ ക്രിയേറ്റ് ചെയ്തിരിക്കുന്ന ബ്ലാക്ക് കോമഡി ക്രൈം ത്രില്ലറില്‍ ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസെന്ന നേട്ടവും  ഫർസി സ്വന്തമാക്കിയിരുന്നു . ഒരു  കള്ളനോട്ട് സംഘത്തിന്റേയും അവര്‍ക്കെതിരായ അന്വേഷണത്തിന്റേയും സംഭവവികാസങ്ങളാണ് സീരിസിന്റെ പ്രമേയം. എല്ലാ സാധനങ്ങളുടെയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കുന്നതിൽ വളരെ പ്രാഗൽഭ്യമുള്ള സണ്ണി എന്ന കഥാപാത്രമായാണ് ഷാഹിദ് കപൂർ എത്തുന്നത്. സണ്ണിക്ക് പിന്നാലെ അന്വേഷണം നടത്താനായി എത്തുന്ന ടാസ്ക് ഫോഴ്സ് ഓഫീസർ മൈക്കിൾ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഫാമിലി മാൻ എന്ന ഹിറ്റിനുശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത വെബ് സീരിസാണ് ഇത്. തമിഴിലെയും ഹിന്ദിയിലെയും പ്രധാന താരങ്ങൾ അണിനിരന്ന സീരീസിൽ ഹിന്ദിയിലും വിജയ് സേതുപതി തന്നെയാണ് ശബ്ദം കൊടുത്തിരിക്കുന്നത്.

രാജ് ആന്‍ഡ് ഡികെയുടെ തന്നെ മറ്റൊരു ബ്ലാക്ക് കോമഡി ക്രൈം ത്രില്ലര്‍ ആയ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത് . രാജ്‍കുമാര്‍ റാവുവിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ സിരീസ് ആണ് ഇത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയോടുമൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ്. മൂകാച പ്രേക്ഷക പ്രതികരണമായിരുന്നു സീരീസിന് ലഭിച്ചത്.  മൂന്നാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ദി നൈറ്റ് മാനേജര്‍ ആണുള്ളത് .   അനില്‍ കപൂറും ആദിത്യ റോയി കപൂറും ശോഭിത ധുലീപാലയും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ്  ആണിത്.   നാലാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സിന്‍റെ കൊഹ്‍രാ ആണുള്ളത് . രൺദീപ് ജാ സംവിധാനം ചെയ്ത സീരീസ് ഒരു ക്രൈം ത്രില്ലർ ആണ്.  അഞ്ചാം സ്ഥാനത്ത് ജിയോ സിനിമയുടെ അസുര്‍ 2: റൈസ് ഓഫ് ദി ഡാര്‍ക് സൈഡ് എന്നിവയാണ്.ആറാം സ്ഥനത്ത് നെറ്റ്ഫ്ലിക്സിന്‍റെ റാണ നായിഡു ആണ്. ഏഴാം സ്ഥാനത്ത് പ്രൈം വീഡിയോയുടെ ദഹാദ് ആണുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന ജാതി- മത വിദ്വേഷവും, വിവേചനങ്ങളും തുറന്ന് പറഞ്ഞ്  സീരീസ് ആണ്  ദഹാദ്., എട്ടാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ സാസ്, ബഹു ഓര്‍ ഫ്ലെമിംഗോ, ഒന്‍പതാമത് നെറ്റ്ഫ്ലിക്സിന്‍റെ സ്കൂപ്പ്, പത്താമത് പ്രൈം വീഡിയോയുടെ ജൂബിലി എന്നിവയാണ്.