ദൃശ്യം രണ്ടാം ഭാഗം വരുന്നതൊക്കെ കൊള്ളാം, അതിനു മുൻപ് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം!

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ തുടക്കം കുറിച്ച ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്,…

Post about Drishyam 2

മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ തുടക്കം കുറിച്ച ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത  മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

Drishyam 2
Drishyam 2

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക് പേജിൽ വന്ന യുവതിയുടെ കുറുപ്പാണ് ശ്രദ്ധ നേടുന്നത്.  കുറിപ്പ് ഇങ്ങനെ, ദൃശ്യം രണ്ടാം ഭാഗം വരുന്നത് കൊള്ളാം എന്നാൽ ആദ്യ ഭാഗത്തിലെ പോലെ ഒരു ആ ഭാസന്റെ ഒളിക്യാമറയില്‍ മകള്‍ കു ളിക്കുന്ന വീഡിയോ പെട്ടൂന്ന് കരുതി , എന്റെ മകളുടെ ഭാവി നശിപ്പിക്കരുതേന്ന് മുട്ടുകുത്തി കൈകൂപ്പി കരയുന്ന അമ്മമാർക്ക് പകരം, നിന്റെ ഒളിക്യാമറയിലെ ദൃശ്യങ്ങൾ കണ്ടു എന്റെ മകളെ പതിതയായി കാണുന്ന ഒരു സമൂഹമുണ്ടെങ്കിൽ ആ സമൂഹത്തെ എനിക്കും എന്റെ മകൾക്കും പുല്ലാണ് എന്ന് പറയുന്ന യഥാർത്ഥ അമ്മമാരെ കാണാന്‍ ആഗ്രഹമുണ്ട്.
ഈ സീൻ കണ്ടു അ നാവശ്യമായി പേടിച്ചു പോയ അമ്മമാരോട് , പെണ്മക്കളോട് സ്ത്രീകളുടെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല.. പോകേണ്ടതുമില്ല. , അങ്ങനെ എന്തോ പോകുമെന്ന് പേടിപ്പിച്ചു നിർത്തുന്ന പുരുഷ കല്പിത ലോകത്തോട് പറയാൻ മലയാള നിഘണ്ടുവിൽ ഉള്ളതും ഇല്ലാത്തതുമായ ധാരാളം പദങ്ങളുണ്ട്. സിനിമ എപ്പോഴും സന്ദേശം നൽകണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല , അങ്ങനെ പിടിക്കുന്നുമില്ല എങ്കിലും സമൂഹം മുന്നോട്ടു പോകുന്നതിനു അനുസരിച്ചു ഒരു മുഴം മുന്നേ നടക്കുന്ന ഒന്നാകട്ടെ ജനകീയ കലയായ മലയാള സിനിമ ഏറ്റവും കൂടുതൽ ആളുകൾ കാണാനിടയുള്ള സിനിമകളാകുമ്പോൾ പ്രത്യേകിച്ചും.
Drishyam 2 post
Drishyam 2 post