ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും!! ഉദയനിധി സ്റ്റാലിന്‍- ഫഹദ് ഫാസില്‍ ചിത്രം മാമന്നന്‍ നിരോധിക്കണം

ഉദയനിധി സ്റ്റാലിന്‍- ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം മാമന്നന്‍ സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നന്‍. ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ…

ഉദയനിധി സ്റ്റാലിന്‍- ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം മാമന്നന്‍ സിനിമ തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നന്‍. ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

കര്‍ണ്ണന്‍, പരിയേറും പെരുമാള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നന്‍. കമല്‍ഹാസന്റെ തേവര്‍മകന്‍ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

വലിയ തേവര്‍ക്കും ചിന്ന തേവര്‍ക്കും ഇടയില്‍ തന്റെ പിതാവ് വന്നാല്‍ എങ്ങനെയിരിക്കുമെന്ന ചിന്തയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് മാരി പങ്കുവച്ചിരുന്നു. ചിത്രം ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും എന്ന രീതിയിലാണ് തമിഴ്‌നാട്ടില്‍ പ്രചരണം നടക്കുന്നുണ്ട്. ചിത്രം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്നാണ് പോസ്റ്ററുകളിലുള്ളത്.