ഒരേ സമയം ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും; ‘ജെഎസ്‌കെ’യിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ, മാധവ് സുരേഷ് ഗോപി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ജെഎസ്‌കെ’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറ് വിട്ടിരിക്കുകയാണ് അണിയറക്കാർ. സുരേഷ്…

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ, മാധവ് സുരേഷ് ഗോപി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ജെഎസ്‌കെ’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറ് വിട്ടിരിക്കുകയാണ് അണിയറക്കാർ. സുരേഷ് ഗോപിയുടെ ബെർത്ത് ഡേ സ്‌പെഷ്യൽ ടീസറാണ് പുറത്ത് എത്തിയിരിക്കുന്നത്.

ഏറെ നാളുകൾക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ വരുന്ന ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോൺ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സംവിധായകനായ പ്രവീൺ നാരായണൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്.സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്‌കെ.

കോർട് റൂം ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമയാണിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രികരണം നടന്നു വരുകയാണ്.കോസ്‌മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ എന്നിവരാണ്. മീഡിയ കൺസൾട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ ,പി ആർ ഒ എ.എസ്. ദിനേശ്.

 

https://youtu.be/gNsrQDWxqH0