‘പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎകസ് ഒന്നുമല്ലല്ലോ’ സുരാജ് വെഞ്ഞാറമൂട് പറയുന്നു!

മലയാള സിനിമയിൽ കോമഡി റോളുകൾ ചെയ്താണ് നടൻ സുരാജ് വെഞ്ഞാറമൂട് ശ്രദ്ധ നേടിയിരുന്നത്. പിന്നീടാണ് താരം ക്യാരക്ടർ റോളുകളിൽ തിളങ്ങിയത്. സീരിയസായ റോളുകൾ ചെയ്യുമ്പോൾ പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യങ്ങൾ പലപ്പോഴായി…

മലയാള സിനിമയിൽ കോമഡി റോളുകൾ ചെയ്താണ് നടൻ സുരാജ് വെഞ്ഞാറമൂട് ശ്രദ്ധ നേടിയിരുന്നത്. പിന്നീടാണ് താരം ക്യാരക്ടർ റോളുകളിൽ തിളങ്ങിയത്. സീരിയസായ റോളുകൾ ചെയ്യുമ്പോൾ പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യങ്ങൾ പലപ്പോഴായി ഉയർന്നു വരാറുണ്ട്. പ്രക്ഷകരുടെ ഇത്തരം ചോദ്യങ്ങളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരാജ് ഇപ്പോൾ.

‘മദനോത്സവം’ എന്ന തന്‌റെ പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎകസ് ഒന്നുമല്ലല്ലോ എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.എന്നോട് ആളുകളൊക്കെ ചോദിക്കാറുണ്ട് സുരാജിപ്പോൾ ഭയങ്കര സീരിയസാണല്ലോ എന്ന്. ശരിക്കും കോമഡി വേഷങ്ങൾ കിട്ടാത്തത് കൊണ്ടാണ് ഞാൻ ചെയ്യാത്തത്. കിട്ടിയതിൽ ഏറ്റവും മികച്ചതെന്ന് തോന്നുന്ന സിനിമയാണിത്. അത് ഭംഗിയായി വന്നിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.

നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും കുറേ നാളായി ആഗ്രഹിക്കുന്ന കാര്യമാണ് അഴിഞ്ഞാടിയുള്ള ഒരു ഹാസ്യ സിനിമ. ഈ സിനിമയിലൂടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷെയ്ഡുകളുള്ള ഒരു കഥാപാത്രയാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം