ഓണസദ്യ പോലെ വിഭവ സമൃദ്ധമായ ആഹാരം വേറെ ഇല്ല!! തൂശനിലയില്‍ ഓണസദ്യ ആസ്വദിച്ച് കഴിച്ച് പ്രാചി തെഹ്ലാന്‍

മാമാങ്കം സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് പ്രാചി തെഹ്ലാന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ പ്രാചിയ്ക്കായി. എല്ലാവരെയും പോലെ താരവും ഓണം ആഘോഷിക്കുകയാണ്. താരത്തിന്റെ ഓണാഘോഷത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഓണം…

മാമാങ്കം സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് പ്രാചി തെഹ്ലാന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ പ്രാചിയ്ക്കായി. എല്ലാവരെയും പോലെ താരവും ഓണം ആഘോഷിക്കുകയാണ്. താരത്തിന്റെ ഓണാഘോഷത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഓണസദ്യ പോലെ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പ്രാചി പറയുന്നു. മാമാങ്കത്തിന്റെ സെറ്റിലുള്ളപ്പോഴാണ് ആദ്യമായി ഓണസദ്യ കഴിച്ചത്. ഓണസദ്യ പോലെ വിഭവ സമൃദ്ധമായ ആഹാരം വേറൊന്നില്ലെന്നും താരം പറയുന്നു.

2019ല്‍ ഓണക്കാലത്തായിരുന്നു മാമാങ്കത്തിന്റെ ഷൂട്ട്. എല്ലാ അര്‍ത്ഥത്തിലുള്ള ഉത്സവമാണ് ഓണം. ഇങ്ങനെ ഒരു ആഘോഷം മറ്റെവിടെയും കണ്ടിട്ടില്ല. മാമാങ്കത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഓണസദ്യ കഴിക്കുന്നത്.

പാകം ചെയ്യുന്നവരുടെ സ്‌നേഹം കൂടി ചേര്‍ന്നതാണ് രുചി എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ സത്യമാണ്. അത് യഥാര്‍ഥത്തില്‍ അറിയുന്നത് ഓണസദ്യ കഴിയ്ക്കുമ്പോഴാണ്. എല്ലാ രസങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഭക്ഷണമാണ് ഓണസദ്യ. ഈ വര്‍ഷവും ആ സ്വാദ് ഞാന്‍ ആസ്വദിക്കുകയാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഓണസദ്യ കഴിച്ചെന്നും താരം പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് കേരളത്തിലെ ഓണാഘോഷത്തെക്കുറിച്ച് അറിഞ്ഞത്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട അസുരരാജാവ് ഓരോ വര്‍ഷവും തന്റെ പ്രജകളെക്കാണാന്‍ വരുന്നു എന്ന ആ വിശ്വാസം ഏറെ കൗതുകമായിരുന്നു. എല്ലാവരും ഒന്നുപോലെ സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു എന്നതും അതിശയകരമാണെന്നും പ്രാചി പറയുന്നു.