അന്ന് ബസ് കണ്ടക്ടര്‍, ഇന്ന് സൂപ്പര്‍ സ്റ്റാറായി അതേ ഡിപ്പോയില്‍!! ഞെട്ടിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്

സിനിമാ താരമാകുന്നതിന് മുന്‍പ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബസ് കണ്ടക്ടര്‍ ആയിരുന്നെന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. ശിവാജി റാവു ഗെയ്ക്വാദ് എന്നാണ് സൂപ്പര്‍സ്റ്റാറിന്റെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്ര സ്വദേശിയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ ആകുന്നതിനു മുന്‍പ്…

സിനിമാ താരമാകുന്നതിന് മുന്‍പ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബസ് കണ്ടക്ടര്‍ ആയിരുന്നെന്ന് അറിയാത്തവര്‍ ആരുമുണ്ടാകില്ല. ശിവാജി റാവു ഗെയ്ക്വാദ് എന്നാണ് സൂപ്പര്‍സ്റ്റാറിന്റെ യഥാര്‍ത്ഥ പേര്. മഹാരാഷ്ട്ര സ്വദേശിയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ ആകുന്നതിനു മുന്‍പ് ബാംഗ്ലൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിലെ കണ്ടക്ടര്‍ ആയിരുന്നു രജനി. 1970 കാലഘട്ടത്തില്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്ന കാലഘട്ടത്തിലാണ് സംവിധായകന്‍ കെ ബാലചന്തര്‍ ആണ് രജനീകാന്ത് എന്ന തമിഴകത്തിന് സമ്മാനിച്ചത്.

ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുന്‍പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരിക്കുകയാണ് സൂപ്പര്‍താരം. ചൊവ്വാഴ്ചയാണ് ബംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡിപ്പോയില്‍ താരം സന്ദര്‍ശനം നടത്തിയത്. ഡിപ്പോയിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട അദ്ദേഹം ഒരുമിച്ച് ഫോട്ടോയും എടുത്താണ് മടങ്ങിയത്.

ബസ് കണ്ടക്ടറായും അതിനും മുന്‍പ് പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും അദ്ദേഹം യാത്രക്കാരെ രസിപ്പിച്ചിരുന്നു. രജനിയുള്ള ബസില്‍ തന്നെ കയറാനായി യാത്രക്കാര്‍ കാത്തിരിക്കാറുണ്ടായിരുന്നത്രേ. രജനികാന്തിന്റെ ടിക്കറ്റ് കീറുന്ന ശൈലിയായിരുന്നു യാത്രക്കാര്‍ക്ക് ഏറെ ആകര്‍ഷിച്ചത്.

രജനീകാന്തിന്റെ പുതിയ ചിത്രം ‘ജയിലര്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം
600 കോടിയിലധികം നേടിക്കഴിഞ്ഞു. ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, തമന്ന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.