ഒരിക്കലും ഈ കൊച്ചിന്റെ ഒരു ഫാന്‍ അല്ല…പക്ഷെ ഒരു വല്ലാത്ത സഹതാപം!!!

ബിഗ് ബോസ് താരം റോബിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍4 വിജയി ദില്‍ഷയും സിനിമയിലേക്ക് എത്തുകയാണ്. റോബിന്‍ കഴിഞ്ഞയാഴ്ചയാണ് തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. രാവണയുദ്ധം എന്ന ചിത്രത്തില്‍ റോബിനും ആരതിയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

അതിനുപിന്നാലെ ദില്‍ഷയും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ‘ഓ സിന്‍ഡ്രല്ല’ എന്ന അനൂപ് മേനോന്‍ ചിത്രത്തിലൂടെയാണ് ദില്‍ഷയുടെ സിനിമാ അരങ്ങേറ്റം. അജു വര്‍ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

‘ഇവിടെ ഞാനെന്റെ അരങ്ങേറ്റ ചിത്രം ‘ഓ സിന്‍ഡ്രെല്ല’ പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്.. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം,’ എന്നായിരുന്നു പോസ്റ്റര്‍ പങ്കുവച്ച് ദില്‍ഷ കുറിച്ചത്.

ഇപ്പോഴിതാ ദില്‍ഷയെയും റോബിനെയും കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രകാശ് മാത്യു ദില്‍ഷയെ അഭിനന്ദിച്ച് കുറിച്ചതിങ്ങനെ,

ഞാന്‍ ഒരിക്കലും ഈ കൊച്ചിന്റെ ഒരു ഫാന്‍ അല്ല.. ബിഗ് ബോസ് കാണുമായിരുന്നു… പക്ഷെ ഈ കൊച്ചിനോട് ഒരു വല്ലാത്ത സഹതാപം ഉണ്ട്.. ഒരിക്കലും ജയിക്കേണ്ട വ്യക്തി ആയിരുന്നില്ല ഈ ദില്ഷാ..പക്ഷെ ജയിച്ച അന്ന് മുതല്‍ ഇവര്‍ അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു.. അഭിനവ സ്വയം പ്രഖ്യാപിത സെലെബ്രെറ്റി കാരണം…

അവന്‍ അതില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ദില്‍ഷയെ ആക്രമിക്കാന്‍ ഒരു കൂട്ടം വേട്ട പട്ടികളെ വിടുന്നുണ്ടായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ..ഒന്നിനോടും പ്രതികരിക്കാതെ മിണ്ടാതെ ഇരുന്നു അവള്‍.. ഇന്ന് അവള്‍ അവളുടെ ആദ്യത്തെ സിനിമ പ്രഖ്യാപിച്ചു വിത്ത് അനൂപ് മേനോന്‍ ആന്‍ഡ് അജു വര്ഗീസ്..ദില്‍ഷക്ക് ആശംസകള്‍.

അപ്പുറത്ത് മറ്റേ പുള്ളി അലറി വിളിച് നടക്കുന്നു.. പുള്ളിയെ വെച് സിനിമ പ്രഖ്യാപിച്ച പ്രൊഡ്യൂസര്‍ ഇപ്പൊ പിന്മാറി.. പണ്ട് സരോജ് കുമാര്‍ പറഞ്ഞ പോലെ എനിക്ക് സിനിമ ആരും തന്നില്ലെങ്കില്‍ ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത ഞാന്‍ തന്നെ ഡയറക്റ്റ് ചെയ്യും… അതില്‍ ഞാന്‍ തന്നെ അഭിനയിക്കും..ദില്‍ഷക്ക് ആശംസകള്‍ നേര്‍ന്നാണ് പ്രകാശ് മാത്യു കുറിപ്പ് അവസാനിപ്പിക്കുന്നത്.

Previous articleരഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍… പ്രിതമന്റെ ഓര്‍മ്മയില്‍ രോഹിണി
Next articleആര്‍സി15 ലൊക്കേഷനിലെത്തി രാം ചരണ്‍!!! ‘നാട്ടു നാട്ടു സ്‌റ്റൈലില്‍’ സ്വീകരിച്ച് പ്രഭുദേവയും സംഘവും