‘ഓനെ എ ടു സെഡ് മനസിലാക്കിയ ശേഷമാണ് പ്രേമിക്കാന്‍ തുടങ്ങിയത്’ പ്രണയവിലാസം ട്രെയ്‌ലര്‍

ഹിറ്റ് ചിത്രം ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ…

ഹിറ്റ് ചിത്രം ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.ഫെബ്രുവരി ഇരുപത്തിനാലിന് ”പ്രണയ വിലാസം ‘ തീയേറ്ററിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.

കലാലയജീവിതവും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു എന്റര്‍ടൈനറായായിരുന്നു സൂപ്പര്‍ ശരണ്യ’. വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, കൂടാതെ ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.