കൂളിംഗ് ഗ്ലാസും അങ്ങേയറ്റം മേക്കപ്പും!!! മരണവീട്ടില്‍ എങ്ങനെ പോകണമെന്ന് അറിയാത്തവള്‍!! സുബിയെ അവസാനമായി കാണാനെത്തിയ രഞ്ജിനി ഹരിദാസിന് രൂക്ഷ വിമര്‍ശനം

നിറഞ്ഞ മിഴികളോടെ പ്രിയ കലാകാരിയ്ക്ക് കലാലോകം വിട നല്‍കിയിരിക്കുകയാണ്. എന്നും പൊട്ടിച്ചിരി മാത്രം സമ്മാനിച്ച കൂടെയുള്ളവരെയും കുടുകുടെ ചിരിപ്പിച്ചാണ് സുബി സുരേഷ് യാത്രയായത്. ഇപ്പോഴിതാ സുബിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ അവതാരിക…

നിറഞ്ഞ മിഴികളോടെ പ്രിയ കലാകാരിയ്ക്ക് കലാലോകം വിട നല്‍കിയിരിക്കുകയാണ്. എന്നും പൊട്ടിച്ചിരി മാത്രം സമ്മാനിച്ച കൂടെയുള്ളവരെയും കുടുകുടെ ചിരിപ്പിച്ചാണ് സുബി സുരേഷ് യാത്രയായത്. ഇപ്പോഴിതാ സുബിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ അവതാരിക രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ ലോകത്ത് രൂക്ഷമായ വിമര്‍ശനം നിറയുകയാണ്.

രഞ്ജിനി ഹരിദാസ് അമ്മയോടൊപ്പമാണ് സുബിയെ അവസാനമായി കാണാന്‍ എത്തിയത്. സുബിയുടെ അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനിയുടെ വീഡിയോ വൈറലായിരുന്നു. രഞ്ജിനിയുടെ വസ്ത്രധാരണത്തെയും കൂളിംഗ് ഗ്ലാസ്സിനെയുമാണ് രൂക്ഷമായി വിമര്‍ശിക്കുന്നത്.

‘ഒരു മരണ വീട്ടില്‍ നില്‍ക്കുന്ന നില്‍പ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും. ഒരു മരണ വീട്ടില്‍ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവള്‍ ഏത് ലോകത്തുള്ളവളാണ്’ എന്നാണ് രഞ്ജിനിയുടെ വീഡിയോയ്ക്ക് ഒരാള്‍ ചെയ്തിരിക്കുന്നത്.

അതിന് മറുപടിയായി ഒരാള്‍ ചോദിക്കുന്നതിങ്ങനെ, മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം..’ എന്നാണ്.

അതേസമയം, രഞ്ജിനിയെ കൂട്ടമായി ആക്രമിക്കുന്നവരോട് അനൂപ് പാറയില്‍ പറയുന്നതിങ്ങനെയാണ്. സുബി സുരേഷ് മരിച്ചപ്പോള്‍ രഞ്ജിനി ഹരിദാസ് വന്ന വീഡിയോയുടെ അടിയില്‍ വന്ന കമന്റസ് ആണ്.. മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം.. അവര്‍ക്ക് അവര്‍ കരയുന്നത് പുറത്ത് കാണിക്കാന്‍ താല്പര്യമില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തിന് അതില്‍ ഇടപെടണം??

ഈ കമന്റ്സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മരിക്കുന്നതിന് മുന്‍പ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്‌സ് ഇതുപോലെ തന്നെയായിരുന്നു.. ആരെങ്കിലും മരിക്കണം നമ്മള്‍ അവരെകുറിച്ച് നല്ലത് പറയണമെങ്കില്‍.. കുറച്ച് സ്മാര്‍ട്ട് ആയ സ്വന്തം കാലില്‍ നില്‍ക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല.. സ്റ്റേജില്‍ കേറി പെര്‍ഫോമന്‍സ് ചെയ്യുന്നവരോട് പ്രത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തില്‍ പെടും..

ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാന്‍ ഒറ്റ കാര്യമേ ഉള്ളു അവര്‍ സ്മാര്‍ട്ട് ആണ് സെന്റിമെന്റ്‌സ് പറഞ്ഞു വരുന്നില്ല.. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കില്‍ ക്ഷമിക്കുക ഞാന്‍ ഇവരുടെയൊക്കെ ഫാന്‍ ആണ് എന്നാണ് രഞ്ജിനിയെ വിമര്‍ശിക്കുന്നവരോട് അനൂപ് തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുന്നത്.