അമ്മയ്ക്ക് ഒരുപാട് ഓര്‍മ്മകളുള്ള നഗരത്തിലേക്ക് വീണ്ടും 25 വര്‍ഷത്തിന് ശേഷം!!! സന്തോഷം പങ്കിട്ട് അഹാന

ആരാധകര്‍ ഏറെയുള്ള യുവനടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ കുടുംബം മുഴുവന്‍ ഏറെ ആരാധകരുള്ള താരങ്ങളാണ്. താരകുടുംബത്തിന്റെ ഓരോ അപ്‌ഡേറ്റിനും കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അഹാന കുടുംബാംഗങ്ങള്‍ക്കൊരുക്കിയ സര്‍പ്രൈസാണ് വൈറലാകുന്നത്. മുത്തച്ഛനും മുത്തശ്ശിയ്ക്കും…

ആരാധകര്‍ ഏറെയുള്ള യുവനടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ കുടുംബം മുഴുവന്‍ ഏറെ ആരാധകരുള്ള താരങ്ങളാണ്. താരകുടുംബത്തിന്റെ ഓരോ അപ്‌ഡേറ്റിനും കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ അഹാന കുടുംബാംഗങ്ങള്‍ക്കൊരുക്കിയ സര്‍പ്രൈസാണ് വൈറലാകുന്നത്.

മുത്തച്ഛനും മുത്തശ്ശിയ്ക്കും അമ്മ സിന്ധുകൃഷ്ണയ്ക്കും അമ്മയുടെ സഹോദരിയ്ക്കുമായി അഹാന ഒരുക്കിയ ഒരു സര്‍പ്രൈസ് യാത്രയുടെ വിശേഷങ്ങളാണ് വൈറലാകുന്നത്. അഹാനയുടെ അമ്മ സിന്ധു കൃഷ്ണ ചെറുപ്പകാലം മുഴുവന്‍ ചെലവഴിച്ചത് മസ്‌കറ്റിലായിരുന്നു. 1983 മുതല്‍ 1994 വരെ അമ്മയും കുടുംബവും അവിടെയായിരുന്നു സ്ഥിരതാമസം.

അമ്മയുടെ ഒരുപാട് ഓര്‍മ്മകളുള്ള ആ നഗരത്തിലേക്കും വീണ്ടും അവരെ കൊണ്ടുപോയിരിക്കുകയാണ് അഹാന. അന്ന് അവര്‍ താമസിച്ച സ്ഥലങ്ങളിലേക്കെല്ലാം അവരെ കൊണ്ടുപോയി. ആ സന്തോഷമാണ് അഹാന പങ്കുവച്ചത്.

ഒരു മാസം മുമ്പ് ഞങ്ങള്‍ മസ്‌കറ്റിലേക്ക് പോയി. ഞാനും അമ്മയും അമ്മയുടെ അച്ഛനും അമ്മയും സഹോദരിയും എന്നു പറഞ്ഞാണ് അഹാന വീഡിയോ തുടങ്ങുന്നത്.

താന്‍ ആദ്യമായിട്ടാണ് മസ്‌കറ്റില്‍ പോവുന്നതെങ്കില്‍ അവരെല്ലാം 25 വര്‍ഷത്തിന് ശേഷം വീണ്ടും പ്രിയപ്പെട്ട ഇടത്തേക്ക് തിരികെയെത്തുകയായിരുന്നു. ഒരിക്കല്‍ അവരുടെ വീടായിരുന്ന സ്ഥലത്തേക്ക്, ഒരിക്കല്‍ അവര്‍ താമസിച്ച വീട്, അവരുടെ സ്‌കൂള്‍, പ്രിയപ്പെട്ട പാര്‍ക്ക്. അങ്ങനെ ഒരുപാട് സ്ഥലങ്ങള്‍ കണ്ട് പോയകാലത്തേക്ക് അവര്‍ തിരികെ പോയി എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഏറെ ഈ സ്ഥലങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ നേരില്‍ കാണാന്‍ കഴിഞ്ഞു. മനോഹരമായ, അര്‍ത്ഥവത്തായ യാത്രയായിരുന്നു അത്. ഞാനെന്നും ഓര്‍ക്കുന്ന ഒരു യാത്രയായിരുന്നു എന്നാണ് അഹാന പറയുന്നത്.