‘ഒരു സാധാ പടത്തിനു അപ്പുറം പ്രത്യകിച്ചു ഒന്നും തോന്നിയില്ല’

റിഷഭ് ഷെട്ടിയുടെ കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഗാനത്തിനെതിരായ സ്റ്റേ നീക്കം ചെയ്ത് കോടതി.…

റിഷഭ് ഷെട്ടിയുടെ കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഗാനത്തിനെതിരായ സ്റ്റേ നീക്കം ചെയ്ത് കോടതി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വരാഹരൂപം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടിയാണ് വിധി. കാന്താര അണിയറക്കാരുടേയും തൈക്കൂടം ബ്രിഡ്ജിന്റേയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ തീരുമാനം.

തങ്ങളുടെ ‘നവരസം’ പാട്ടിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്നാരോപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ‘കാന്താര’യില്‍ നിന്നും ‘വരാഹരൂപം’ നീക്കം ചെയ്യാന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതെ തുടര്‍ന്ന് ചിത്രത്തിന്റെ ഒ.ടി.ടി പതിപ്പില്‍ നിന്ന് ഗാനം നീക്കം ചെയ്ത് മറ്റൊരു ഗാനം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഹൈക്കോടതിയെ ചിത്രത്തിന്റെ പ്രവര്‍ത്തര്‍ സമീപിച്ചു. കീഴ്‌കോടതിയെ തന്നെ തുടര്‍ന്ന് സമീപിക്കാനായിരുന്നു ഹൈകോടതിയുടെ നിര്‍ദേശം. അങ്ങിനെയാണ് അനൂകൂലമായ വിധി ഇവര്‍ക്ക് നേടിയെടുക്കാനായത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇന്നാണ് കാന്താര കണ്ടത്. ഒരു സാധാ പടത്തിനു അപ്പുറം പ്രത്യകിച്ചു ഒന്നും തോന്നിയില്ലെന്ന് പ്രശാന്ത് രാധാകൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ‘ഇന്നാണ് കാന്തര കണ്ട്. ഒരു സാധ പാടത്തിനു അപ്പുറം പ്രത്യകിച്ചു ഒന്നും തോന്നിയില്ല ??ഇനി അത് എന്റെ കുഴപ്പം ആണോ എന്ന് അറിയില്ല അവസാനത്തെ ഒരു വിഷ്വല്‍ ട്രീറ്റ് മാറ്റി നിര്‍ത്തിയാല്‍ പടം ഒന്നുമില്ല, 100 പേര് മികച്ചത് എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് മാറ്റി പറയാന്‍ ഉള്ള പേടി കൊണ്ടും ഒരു അന്യഭാഷ ചിത്രം ആയത് കൊണ്ടും മാത്രം ഹിറ്റ് ആയത് പോലെ എന്നിക്ക് തോന്നി…. നായകനെക്കാളും മികച്ച അഭിനയം മുഖത്ത് വന്നത് വില്ലന് ആണ് ??.. ഈ തോന്നാല്‍ എല്ലാം എന്റെ കുഴപ്പം ആയിരിക്കും അല്ലെ? വരാഹരൂപം എന്ന് song അധിമനോഹരമാണ് അത് പറയാതെയിരിക്കാന്‍ കഴിയില്ല… എന്റെ പ്രശ്‌നമാത്രം ആയിരിക്കും തെറി വിളിക്കരുതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കര്‍ണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ‘കെജിഎഫ്’ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയും നിര്‍മിച്ചത്.