അധ്യാപകന്‍ പറഞ്ഞപ്പോഴാണ് അമ്മയുടെ സിനിമ കണ്ടതെന്ന് പ്രവീണയുടെ മകള്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് പ്രവീണ. മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമ ജീവിതം ആരംഭിക്കുന്നത്. നായികയായും സഹനടിയായും ഒക്കെ സിനിമകളില്‍ തിളങ്ങിയിട്ടുള്ള പ്രവീണ നിരവധി പുരസ്‌കാരങ്ങളും…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് പ്രവീണ. മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമ ജീവിതം ആരംഭിക്കുന്നത്. നായികയായും സഹനടിയായും ഒക്കെ സിനിമകളില്‍ തിളങ്ങിയിട്ടുള്ള പ്രവീണ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.


മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു. പ്രവീണയുടെ ഭര്‍ത്താവ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് ഒരു മകളാണ് താരത്തിന് ഉള്ളത് ഗൗരി. ഇപ്പോഴിതാ പ്രവീണയുടെ മകള്‍ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അഗ്‌നിസാക്ഷിയില്‍ കുട്ടിയുടെ അമ്മ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയാണത് എന്ന് മലയാളം അധ്യാപകന്‍ പറഞ്ഞപ്പോഴാണ് ആ സിനിമ കണ്ടതെന്നും, ബാംഗ്ലൂര്‍ ഡേയ്‌സിലെ അമ്മയുടെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ഗൗരി പറഞ്ഞു.
അതേ സമയംഎന്നാല്‍ ഞാന്‍ സിനിമകള്‍ അധികം കാണാറില്ലെന്നാണ് പ്രവീണ പറയുന്നത്. അതിന് മകള്‍ എന്നെ വഴക്ക് പറയും അമ്മ സിനിമ കാണുന്നില്ല, അതു കൊണ്ടാണ് സിനിമയില്‍ അധികം വര്‍ക്ക് ചെയ്യാത്തത് എന്നൊക്കെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് ഞാന്‍. സിനിമ വന്നാല്‍ ചെയ്യും. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ല, പറയത്തക്ക സിനിമകളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും കുഞ്ഞ് ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രവീണ പറഞ്ഞു.