മമ്മൂക്ക വരെ എന്നോട് ഹെയർ സ്റ്റൈലിനെ കുറിച്ച് ചോദിച്ചു

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.…

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. മലയാളത്തിന്റെ പ്രിയനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴില്‍ തുടങ്ങി മലയാളത്തില്‍ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച്‌ കഴിഞ്ഞു. ഇപ്പോൾ കുറച്ച് നാളുകളായി താരത്തിന്റെ മലയാള ചിത്രങ്ങൾ ഒന്നും പുറത്തിറങ്ങുന്നില്ല. താരം അഭിനയത്തിന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എങ്കിൽ തന്നെയും സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം പ്രയാഗ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

PrayagaMartin

കുറച്ച് നാളുകൾ ആയി പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് താരം. താരത്തിന്റെ മേക്കോവർ തന്നെയാണ് ഇതിന്റെ കാരണവും. അടുത്തിടെ താരം മുടി കളർ ചെയ്തു എത്തിയത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം താരത്തിന്റെ ഹെയർ സ്റ്റൈലും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പ്രയാഗ തന്റെ ഹെയർ സ്റ്റൈലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിനിടയിൽ ആണ് അവതാരിക താരത്തിന്റെ ഹെയർ സ്റ്റൈലിനെ കുറിച്ച് ചോദിക്കുന്നത്. പ്രയാഗയുടെ പുതിയ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത് എന്ന് അവതാരിക പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് എന്റെ ഹെയർ സ്റ്റൈൽ ചർച്ച ചെയ്യാനുള്ളോ എന്നാണ് പ്രയാഗ പറയുന്നത്.

എന്റെ ഹെയർ സ്റ്റൈലിനെ കുറിച്ച് മാത്രമേ ചർച്ച ചെയ്യാനുള്ളോ കേരളത്തിലെ ജനങ്ങൾക്ക്. ഞാൻ ഇത് ചെയ്യുമ്പോൾ ആര് എന്ത് പറയുന്നു എന്ന് ഞാൻ നോക്കാറില്ല. ഒരു യാത്ര  പോയപ്പോൾ ആണ് ഞാൻ ഈ സ്റ്റൈൽ ചെയ്തതത്. നേരുത്തെ പ്ലാൻ ചെയ്ത് ഒന്നും ചെയ്തത് അല്ല. ഇത് കണ്ടപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു ഇത് എവിടെ നിന്ന ചെയ്തത്, എങ്ങനാ അഴിക്കുന്നത് കുളിക്കുന്നത് എന്നൊക്കെ. സത്യത്തിൽ കുളിയൊക്കെ എളുപ്പം ആണ്. എന്റെ ഷോർട്ട് ഹെയർ ആണ്. ബാക്കി എക്സ്റ്റൻഷൻ ആണ്. അതിന്റെ ഒരു ബുദ്ധിമുട്ട് ഒരാഴ്ച ഉണ്ടായിരുന്നു. ഇപ്പോൾ ഓക്കേ ആണെന്നും പ്രയാഗ പറയുന്നു.