‘നമ്മളെ കൊണ്ട് ഒരു ദിവസം പറ്റും, പക്ഷെ എല്ലാ ദിവസവുമൊന്നും പറ്റില്ല’; പ്രഭാസിന്റെ ആ സ്വഭാവത്തെ കുറിച്ച് പൃഥ്വി

പ്രഭാസ് വളരെ സിംപിൾ ആണെന്നും സ്റ്റാർഡം ഒന്നും കാണിക്കാത്ത വ്യക്തിയാണെന്നും നടൻ പൃഥ്വിരാജ്. വളരെ സിംപിളായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. സഹപ്രവർത്തകരെ അതിഥിയെ പോലെ കണ്ടാണ് അദ്ദേഹം എപ്പോഴും ഇടപെടാറുള്ളതെന്നും പൃഥ്വി പറഞ്ഞു. അതിനാലാണ് എല്ലാവരും…

പ്രഭാസ് വളരെ സിംപിൾ ആണെന്നും സ്റ്റാർഡം ഒന്നും കാണിക്കാത്ത വ്യക്തിയാണെന്നും നടൻ പൃഥ്വിരാജ്. വളരെ സിംപിളായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. സഹപ്രവർത്തകരെ അതിഥിയെ പോലെ കണ്ടാണ് അദ്ദേഹം എപ്പോഴും ഇടപെടാറുള്ളതെന്നും പൃഥ്വി പറഞ്ഞു. അതിനാലാണ് എല്ലാവരും അദ്ദേഹത്തെ ഡാർലിംഗ് എന്ന് വിളിക്കുന്നത്. സലാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ‘പ്രഭാസ് തീർച്ചയായും ഒരു ഡാർലിം​ഗിനെപ്പോലെയാണ്. കൂടെ പ്രവർത്തിച്ച എല്ലാവരും അങ്ങനെ മാത്രമേ പറയുകയുള്ളൂ. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയാണ് നമ്മളെന്ന് തോന്നും‘ – പൃഥ്വി പറഞ്ഞു.

നമ്മൾക്കായി ഷെഫ് ഉണ്ടെന്ന് വരെ അദ്ദേഹം ഉറപ്പാക്കും. ഇന്ന് എന്തെങ്കിലും പ്രത്യേകിച്ച് കഴിക്കണമെന്നുണ്ടോ എന്ന് എല്ലാ ദിവസവും വന്ന് ചോദിക്കും. എന്നോട് മാത്രമല്ല, സെറ്റിലുള്ള 20 അഭിനേതാക്കളോടും അതൊക്കെ ചോദിക്കും. അത് അസാധ്യമാണ്. ചിലപ്പോൾ ഒരു ദിവസത്തേക്ക് നമ്മൾക്ക് പറ്റും. പക്ഷെ എല്ലാ ദിവസവുമൊന്നും പറ്റില്ല. തന്റെ സ്റ്റാർഡത്തെ കുറിച്ച് അറിയാത്ത ആളാണ് അദ്ദേഹം. എത്ര വലിയ താരമാണെന്ന് പ്രഭാസിന് അറിയില്ല..’- പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം “സലാർ” റിലീസ് അടുക്കുമ്പോൾ ആവേശത്തിൽ ആരാധകർ. ഡിസംബർ 22ന് സലാർ എത്തുന്നത്. പ്രഭാസ് – പൃഥ്വിരാജ് കേന്ദ്ര കഥാപാത്രങ്ങളായി 5 ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ )ഒരുങ്ങുന്ന ചിത്രം, ഇന്ത്യൻ സിനിമ ലോകം ഈ വർഷം കാത്തിരിക്കുന്നതിൽ ഏറ്റവും പ്രതീക്ഷ ഉള്ള ചിത്രമാണ്. കെജിഎഫന് ശേഷം ഇത്രത്തോളം പ്രേക്ഷക പ്രീതി പാൻ ഇന്ത്യൻ തലത്തിൽ ഉള്ള ചിത്രം വേറെ ഒന്നില്ല. അത്രേ ആകാംഷയോടെ ആവേശകൊടുമുടിയിലാണ് ആരാധകർ.