‘എന്തോ ശക്തി കയറി, രംഭയെ ട്രെയിനിന്റെ വാതിലിന് അടുത്ത വച്ച് തുരുതുരാ അടിച്ച് ലൈല’; വെളിപ്പെടുത്തൽ

തമിഴ് സിനിമ ലോകത്തെ ഇളക്കിമറിച്ച് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. തമിഴ് സിനിമയിലെ തന്നെ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നടിമാരായിരുന്നു ലൈലയും രംഭയും. ഇപ്പോൾ ഇരുവരും തമ്മിലുണ്ടായ ഒരു പ്രശ്നത്തെ പറ്റിയാണ് തമിഴ് മാധ്യമ…

തമിഴ് സിനിമ ലോകത്തെ ഇളക്കിമറിച്ച് മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. തമിഴ് സിനിമയിലെ തന്നെ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നടിമാരായിരുന്നു ലൈലയും രംഭയും. ഇപ്പോൾ ഇരുവരും തമ്മിലുണ്ടായ ഒരു പ്രശ്നത്തെ പറ്റിയാണ് തമിഴ് മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ത്രീ റോസസ്’ എന്ന പേരിൽ രംഭ ഒരു ചിത്രം നിർമ്മിക്കുകയും ലൈലയും രംഭയും ജ്യോതികയും ആ സിനിമയിൽ പ്രധാന വേഷത്തിലെത്തിൽ എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ സംഭവങ്ങളാണ് ബാലു പറയുന്നത്. യാത്രയ്ക്കിടെ ലൈല രംഭയെ അടിച്ചെന്നാണ് വെളിപ്പെടുത്തൽ. പ്രശ്നത്തിൽ ജ്യോതിക ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ത്രീ റോസസ്’ നിർമ്മിക്കുമ്പോൾ ഇത്രയും നാൾ സമ്പാദിച്ച പണം സിനിമ നിർമ്മിച്ച് കളയണോ എന്ന് പലരും നടിയെ ഉപദേശിച്ചു. എന്നാൽ, നടി അതിനൊന്നും അന്ന് ചെവി കൊടുത്തില്ല. രംഭയുടെ ചേട്ടൻ വാസുവാണ് പ്രൊഡക്ഷൻ നോക്കിയത്. ഹിന്ദി സൂപ്പർതാരം ​ഗോവിന്ദ ആ സിനിമയിൽ പ്രതിഫലം വാങ്ങാതെ തന്നെ ഡാൻസ് ചെയ്തു. ആ കാലത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് രംഭ അനൗദ്യോ​ഗികമായി സംസാരിച്ചിട്ടുണ്ടെന്നാണ് ബാലു പറയുന്നത്. രംഭയും ലൈലയും ജ്യോതികയും ഷൂട്ടിം​ഗിനായി ട്രെയിനിൽ പോകുകയായിരുന്നു. വാതിലനടുത്ത് വന്ന് ലൈലയും രംഭയും സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല, രംഭയെ ലൈല തുടരെ അടിച്ചു. ഒന്ന് വഴുതിപ്പോയാൽ പുറത്ത് വീഴും. ഇം​ഗ്ലീഷിലും ഹിന്ദിയിലും നിർത്തെന്ന് രംഭ പറഞ്ഞുവെന്ന് ബാലു പറഞ്ഞു.

ഒടുവിൽ ജ്യോതികയും സിനിമയിൽ പ്രവർത്തിച്ചിരുന്ന മറ്റുള്ളവരും എത്തി പിടിച്ച് മാറ്റുകയായിരുന്നു. ‘എന്താണ് എനിക്ക് സംഭവിച്ചതെന്ന് അറിയില്ല, വേണമെന്ന് വെച്ച് ചെയ്തതല്ല, എന്തോ ശക്തി കയറി’യെന്നൊക്കെയാണ് ലൈല പിന്നീട് പറഞ്ഞത്. എന്തുകൊണ്ടാണ് ലൈല ഇങ്ങനെ ചെയ്തതെന്ന് രംഭയ്ക്ക് മനസിലായതുമില്ല. പ്രഭുദേവയും അബ്ബാസും അഭിനയിച്ച വിഐപി എന്ന സിനിമയിൽ ഒരു വേഷത്തിലേക്ക് ലൈലയെ പരി​ഗണിച്ചിരുന്നു. ഇതിൽ പിന്നീട് രം​ഭയെ നായികയാക്കി.

ഓഫീസിൽ വന്ന് അഡ്വാൻസ് വാങ്ങാനാണ് ആ സിനിമയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ പ്രൊഡ്യൂസർ ഹോട്ടലിൽ വന്ന് അഡ്വാൻസ് തരണമെന്ന് ലൈല ആവശ്യപ്പെട്ടു. കഥ അവർ ഇങ്ങോട്ട് വന്ന് കഥ പറയട്ടെയെന്നാണ് ലൈല പറഞ്ഞത്. ഇതോടെയാണ് ലൈലയ്ക്ക് പകരം രംഭയെ നായികയാക്കിയത്. പ്രഭുദേവ, അബ്ബാസ്, സിമ്രാൻ, എന്നിവരാണ് വിഐപിയിൽ അഭിനയിച്ചത്. രംഭയാണ് നിന്റെ അവസരം തട്ടിപ്പറിച്ചതെന്ന് ലൈലയോട് ആരോ പറഞ്ഞു. ഈ ദേഷ്യം കൊണ്ടാണ് ട്രെയ്നിൽ വെച്ച് ലൈല അങ്ങനെ പെരുമാറിയതെന്ന് സംസാരമുണ്ടായിരുന്നുവെന്നും  ബാലു പറഞ്ഞു.