തീയറ്ററിൽ ചലനമുണ്ടാക്കിയില്ല, ഒടിടിയിൽ എത്തിയതോടെ ഉത്തരേന്ത്യയിൽ തരം​ഗം; താരമായി കല്യാണിയും ഫാത്തിമയും

തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട് ശേഷം മൈക്കിൽ ഫാത്തിമ. മലപ്പുറത്തിന്റെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലമാക്കിയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രം എത്തിയത്. തീയറ്ററിലെ പ്രദർശനത്തിന് ശേഷം സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസായി. ഇപ്പോൾ…

തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട് ശേഷം മൈക്കിൽ ഫാത്തിമ. മലപ്പുറത്തിന്റെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലമാക്കിയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രം എത്തിയത്. തീയറ്ററിലെ പ്രദർശനത്തിന് ശേഷം സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസായി. ഇപ്പോൾ ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 15ന് നെറ്റ്ഫ്‌ളിക്‌സിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ഇന്ത്യ ലിസ്റ്റിൽ രണ്ടാമതെത്തിയിരിക്കുകയാണ്.

ഒരു ഫുട്‌ബോൾ കമന്റേറ്ററാകാൻ സ്വപ്നം കാണുന്ന മലപ്പുറത്തുകാരി ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്,കന്നഡ, ഹിന്ദി ഭാഷകളിലായാണ് സിനിമ നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശനൊപ്പം ഫെമിന, സുധീഷ്, സാബുമോൻ, ഷാജു ശ്രീധർ, മാലാ പാർവതി, അനീഷ് ജി മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാധ്യമ പ്രവർത്തകനായിരുന്ന മനു സി കുമാറായിരുന്നു സംവിധാനം.