അനിമൽ, സലാർ സിനിമകൾ: ‘ഏത് വയലൻസും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം…’; നിലപാട് ക്രിസ്റ്റൽ ക്ലിയറായി വ്യക്തമാക്കി പൃഥ്വി

അനിമൽ, സലാർ സിനിമകളിലെ വയലൻസിനെ പിന്തുണച്ച് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ സലാറിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വയലൻസ് രംഗങ്ങളാൽ അടുത്തകാലത്ത് എ സർട്ടിഫിക്കേറ്റ് ലഭിച്ച ചിത്രങ്ങളാണ്…

അനിമൽ, സലാർ സിനിമകളിലെ വയലൻസിനെ പിന്തുണച്ച് നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ സലാറിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വയലൻസ് രംഗങ്ങളാൽ അടുത്തകാലത്ത് എ സർട്ടിഫിക്കേറ്റ് ലഭിച്ച ചിത്രങ്ങളാണ് അനിമലും സലാറും. എന്നാൽ ബോക്സോഫീസിൽ ചിത്രങ്ങൾ വമ്പൻ കുതിപ്പാണ് നടത്തിയത്.
അനിമൽ താൻ കണ്ടിട്ടില്ല. അതിനാൽ ആ സിനിമ സംബന്ധിച്ച് പ്രത്യേകിച്ചൊരു കമൻറ് പറയാൻ സാധിക്കില്ല. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഒരു സംവിധായകന് അയാളുടെ കഥ പറയാനുള്ള പാശ്ചാത്തലത്തിന് ആവശ്യമായ ഏത് വയലൻസും ഉപയോഗിക്കാനുള്ള സർഗാത്മക സ്വാതന്ത്ര്യം ഉണ്ടെന്ന് പൃഥ്വി പറഞ്ഞു.

അതേ സമയം രക്തച്ചൊരിച്ചിലുകളും വയലൻസ് സീക്വൻസുകളും സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് സിനിമാപ്രവർത്തകർക്ക് നിർദേശം നൽകുന്നത് അന്യായമാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേ സമയം ഇത്തരത്തിൽ ആളുകൾ കാണുവാൻ നിയന്ത്രിക്കപ്പെടുന്ന സിനിമകളും മറ്റും ആര് കാണുന്നു എന്നത് അതിൽ അഭിനയിക്കുന്നവരുടെ ധാർമ്മിക ഉത്തരവാദിത്വം അല്ലെന്നും പൃഥ്വി പറഞ്ഞു. ഒരു ചിത്രം ആരൊക്കെ കാണണം എന്നത് നേരത്തെ പരസ്യപ്പെടുത്തുന്നുണ്ട്. അത് ആര് കാണുന്നു എന്നത് ആർടിസ്റ്റിൻറെ ഉത്തരവാദിത്വം അല്ല. അതേ സമയം പൃഥ്വി പ്രധാന വേഷത്തിൽ എത്തിയ പ്രഭാസ് നായകനായ സലാർ സിനിമയുടെ കളക്ഷനിൽ വമ്പൻ കുതിപ്പാണ് നടത്തുന്നത്.