നിര്‍മാതാവിനെ പോലും വിറപ്പിക്കുന്ന സുപ്രിയ മേനോന്‍..!! ചീത്തവിളി മൊത്തം ഇംഗ്ലീഷില്‍..!!

മലയാളത്തിന്റെ പ്രിയനടനാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ പ്രിയ പത്‌നി സുപ്രിയയ്ക്കും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നിര്‍മ്മാതാവായി തിളങ്ങുന്ന താരം, ഒരു ജേര്‍ണലിസ്റ്റ് കൂടിയാണ്. അഭിമുഖങ്ങളിലൂടെയാണ് മലയാളികള്‍ സുപ്രിയ മേനോനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ശക്തമായ…

മലയാളത്തിന്റെ പ്രിയനടനാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ പ്രിയ പത്‌നി സുപ്രിയയ്ക്കും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നിര്‍മ്മാതാവായി തിളങ്ങുന്ന താരം, ഒരു ജേര്‍ണലിസ്റ്റ് കൂടിയാണ്. അഭിമുഖങ്ങളിലൂടെയാണ് മലയാളികള്‍ സുപ്രിയ മേനോനെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ശക്തമായ നിലപാടുകളും വിശാലതയുള്ള കാഴ്ച്ചപ്പാടുകളുമാണ് സുപ്രിയയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. ഇപ്പോഴിതാ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ രസകരമായ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തന്റെ ഏറ്റവും പുതിയ സിനിമകൂടിയായ ജനഗണമനയില്‍ സുപ്രിയയാണ് ഒരു നിര്‍മ്മാതാവ്. സിനിമയുടെ പ്രമോഷന്‌റെ ഭാഗമായി പൃഥ്വിയോട് ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള രസകരമായ മറുപടിയായാണ് അദ്ദേഹം സിനിമാ സെറ്റില്‍പ്പോലും ഇംഗ്ലീഷില്‍ ചീത്തവിളിച്ച് വിറപ്പിക്കുന്ന സുപ്രിയയെ കുറിച്ച് പറഞ്ഞത്… ഭാര്യയെ പേടിയുണ്ടോ എന്നുള്ള രസകരമായ ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെയായിരുന്നു… എനിക്ക് എന്റെ ഭാര്യയെ പേടിയില്ല. പക്ഷെ നിര്‍മ്മാതാവ് ലിസ്റ്റിന് സുപ്രിയയെ പേടി ഉണ്ടാവും. വളരെ കളിയായാണ് താരം പറഞ്ഞത്. ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷില്‍ ആണ് സംസാരിക്കുന്നത്.

അപ്പോള്‍ ലിസ്റ്റിന്‍ യെസ് പറഞ്ഞു പോകുന്നത് കാണാറുണ്ടെന്നും നടന്‍ സൂചിപ്പിച്ചു. പൃഥിയും സുപ്രീയും വഴക്കിടുന്നത് എങ്ങനെയാണെന്ന് ലിസ്റ്റിന്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇരുവരും ഭയങ്കര സ്റ്റാന്‍ഡേര്‍ഡില്‍ ആണ് വഴക്കിടുക എന്നാണ് ലിസ്റ്റിന്‍ പറയുന്നത്. അതിനിടയില്‍ നമ്മള്‍ പോയാല്‍ നമ്മള്‍ ലോക്കല്‍ ആവും എന്നും താരം സൂചിപ്പിച്ചു.

സുപ്രിയയും ലിസ്റ്റിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജനഗണമന എന്ന സിനിമ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു.