ആടുജീവിതത്തിന് കാത്തിരുന്ന് സഹോദരന്‍ യാത്രയായി!!! ഹൃദയഭേദകമായി കുറിപ്പ് പങ്കിട്ട് ആരാധകന്‍, ആശ്വസിപ്പിച്ച് താരം

ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ തേരോട്ടമാണ് ബോക്‌സോഫീസില്‍. തിയ്യേറ്ററില്‍ മികച്ച പ്രതികരമാണ് ചിത്രം നേടുന്നത്. നജീബായുള്ള പൃഥ്വിരാജിന്റെ വേഷപകര്‍ച്ചയും ഹക്കീമും ഇബ്രാഹിം ഖാദിരിയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ നോവ് സമ്മാനിച്ചുകൊണ്ട് ഇടംപിടിച്ചുകഴിഞ്ഞു. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം…

ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ തേരോട്ടമാണ് ബോക്‌സോഫീസില്‍. തിയ്യേറ്ററില്‍ മികച്ച പ്രതികരമാണ് ചിത്രം നേടുന്നത്. നജീബായുള്ള പൃഥ്വിരാജിന്റെ വേഷപകര്‍ച്ചയും ഹക്കീമും ഇബ്രാഹിം ഖാദിരിയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ നോവ് സമ്മാനിച്ചുകൊണ്ട് ഇടംപിടിച്ചുകഴിഞ്ഞു. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് എത്തുന്നത്.

അതിനിടെ ഒരു ആരാധകന്‍ പങ്കുവച്ച ഹൃദയഭേദകമായ കുറിപ്പും അതിന് പൃഥ്വി നല്‍കിയ മറുപടിയുമാണ് സോഷ്യലിടത്ത് നിറയുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയ്യേറ്ററിലെത്തുന്നത്. 2018ല്‍ ആരംഭിച്ച ഷൂട്ടിംഗ് 2023ലാണ് പൂര്‍ത്തിയായത്. ചിത്രം കാണാന്‍ ഏറെ ആഗഹത്തോടെ കാത്തിരുന്ന തന്റെ സഹോദരന്‍ വിട്ടുപോയ വിഷമമാണ് ആരാധകന്‍ പങ്കിടുന്നത്.

ഒടുവില്‍ ആടുജീവിതം ഇങ്ങെത്തിയിരിക്കുകയാണ്. എന്റെ സഹോദരന്‍ ഇതിനായി ഏറെ വര്‍ഷങ്ങള്‍ സ്വപ്നം കണ്ടു. എന്നാല്‍ 2021 സെപ്തംബറില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെട്ടു. മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആവേശം പ്രകടമായിരുന്നു. സിനിമ കാണാന്‍ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍,’ എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകന്‍ പറയുന്നത്.

സഹോദരന്‍ ചിത്രത്തിനെ കുറിച്ച് പറയുന്ന ഒരു വീഡിയോയും പ്രേക്ഷകന്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ സഹോദരന്‍, കൊവിഡ് പ്രതിസന്ധികള്‍ മൂലം ആടുജീവിതത്തിന്റെ ഷൂട്ടിങ് മുടങ്ങിയപ്പോള്‍ ചിത്രീകരണം പുനരാരംഭിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നുണ്ട്, സിനിമയിലൂടെ പൃഥ്വിരാജ് ദേശീയ പുരസ്‌കാരം നേടുമെന്നും ആവേശത്തോടെ പറയുന്നുണ്ട്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടന്‍ പൃഥ്വിരാജിന്റെ ശ്രദ്ധയിലുമെത്തി. താരം ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. നിങ്ങളുടെ നഷ്ടത്തില്‍ പങ്കുചേരുന്നു. അദ്ദേഹം മറ്റെവിടെയെങ്കിലും നിന്ന് ഇതൊക്കെ കാണുന്നുണ്ടാകുമെന്നും ഇതോര്‍ത്ത് അദ്ദേഹം അഭിമാനപ്പെടുണ്ടാകുമെന്നും പൃഥ്വി പറഞ്ഞു.