കൃഷ്ണന്റെയും ഓടക്കുഴലിന്റെയും നിതാന്ത പ്രണയം പറഞ്ഞ് ‘പാടൂ ബാസുരീ നീ’!!

കൃഷ്ണന്റെയും ഓടക്കുഴലിന്റെയും നിതാന്ത പ്രണയം പറഞ്ഞ് ‘പാടൂ ബാസുരീ നീ’. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനമാണിത്. ഹൃദ്യമായ ഗാനം വൈറലായി കഴിഞ്ഞു. കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത…

കൃഷ്ണന്റെയും ഓടക്കുഴലിന്റെയും നിതാന്ത പ്രണയം പറഞ്ഞ് ‘പാടൂ ബാസുരീ നീ’. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ ആലപിച്ച ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനമാണിത്. ഹൃദ്യമായ ഗാനം വൈറലായി കഴിഞ്ഞു. കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിലുള്ളത്.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതജ്ഞന്‍ പ്രകാശ് ഉള്ളിയേരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സ്റ്റീഫന്‍ ദേവസ്സി, മധു പോള്‍, പുല്ലാങ്കുഴല്‍ പ്രതിഭയായ എസ്. ആകാശ് തുടങ്ങിയവരാണ് ഗാനത്തിന്റെ പിന്നണിയിലുളളത്.

സജി ആര്‍ നായരാണ് ശബ്ദമിശ്രണം നിര്‍വ്വഹിച്ചത്. ജയ സാന്‍ ആണ് ഛായാഗ്രഹണം. രാഹുല്‍ എച്ച് നായര്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. ബാസുരി ആന്‍ഡ് ബീറ്റ്‌സിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.