മലയാളികൾ കാത്തിരിക്കുന്ന കല്യാണം ; പ്രതികരണവുമായി താരം

സിനിമാ ലോകത്തെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമുള്ള കാര്യങ്ങളാണ് പ്രണയവും വിവാഹവുമൊക്കെ . അങ്ങനെ  അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.…

സിനിമാ ലോകത്തെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരമുള്ള കാര്യങ്ങളാണ് പ്രണയവും വിവാഹവുമൊക്കെ . അങ്ങനെ  അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാകും ഇവരുടെ വിവാഹം എന്ന് ചോദിച്ചു കൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ തന്നെ.

ഇപ്പോള്‍ ഒട്ടനവധി ആരാധികമാരുള്ള മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ വിവാഹം ചെയ്യുന്നത് എങ്ങനെയുള്ള പെണ്‍കുട്ടിയായിരിക്കും എന്നറിയാന്‍ ആരാധകര്‍ക്കും കൗതുകമുണ്ട്. ഭാവി വധുവിനെ കുറിച്ച് ഒരുപാട് സങ്കല്‍പങ്ങള്‍ പലപ്പോഴായി ഉണ്ണി മുകുന്ദൻ തന്നെ  പങ്കുവെച്ചിട്ടുള്ളതുമാണ്. കരിയറും ഫിറ്റ്നസുമെല്ലാം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്ന ഉണ്ണി മുകുന്ദൻ വിവാഹത്തിനുള്ള പ്രാഥമിക നീക്കങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണു വിവരങ്ങൾ . നടക്കുമ്പോൾ നടക്കട്ടെയെന്ന സമീപനമാണ് വിവാഹ കാര്യത്തിൽ ഉണ്ണി മുകുന്ദന് ഉള്ളതെന്നും താരത്തിനോട് അടുത്ത വൃത്തങ്ങൾ പറയാറുണ്ട്.

പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള ​ഗോസിപ്പുകളിൽ അധികം വരാത്ത പേരാണ് ഉണ്ണി മുകുന്ദന്റേത്. എന്തായാലും  ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഈ ഇപ്പോൾ  വലിയരീതിയിലാണ്  ശ്രദ്ധിക്കപ്പെടുന്നത്.  ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ  കുറിപ്പ്. പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ് എന്നാണ് തലക്കെട്ട്  എഴുതിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് കൊണ്ട്  ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.

അടുത്ത സൗഹൃദമുള്ളവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. മാത്രമല്ല രണ്ടുപേരും അവിവാഹിതർ ആണ്. ഒട്ടനവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിനു പുറമെ ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളും ഒന്നാണ്. രസ്ഷ്ട്രീയവേദികളും ഇവർ ഒരുമിച്ച് പങ്കിട്ടുണ്ട്.  അതിനുശേഷമാണ് ഇരുവരെയും ഒരു ജോഡിയായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹം ചെയ്യാനുള്ള പ്ലാനില്‍ അല്ലെന്ന് അനുശ്രീയും നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്ത ആകുമ്പോള്‍ മാത്രമേ താന്‍ അത് ചെയ്യൂ എന്നായിരുന്നു നടി പറഞ്ഞത്. അതേസമയം ഇന്നേവരെ ഒരുമിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്തവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. നല്ലൊരു പങ്കാളിയെ കിട്ടിയെന്ന് തോന്നിയാൽ മാത്രം വിവാഹം എന്ന സമീപനമാണ് അനുശ്രീക്ക്. ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്