‘സന്ദേശമയച്ചിരുന്നെങ്കിൽ അടുത്ത നിമിഷം അവൾക്കായി അദ്ദേഹമെത്തിയേനേ’; ആമിറിനെ കുറിച്ച് സുഹാനിയുടെ അമ്മ

നടി സുഹാനി ഭട്​നാഗറുടെ മരണം വിശ്വസിക്കാനാകാതെ തകർന്നു നിൽക്കുകയാണ് ബോളിവുഡ്. അപൂർവ കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസ് ബാധിച്ച് ചികിത്സയിലിക്കെയാണ് സുഹാനി മരിച്ചത്. ദം​ഗൽ എന്ന ഹിറ്റ് ചിത്രത്തിൽ ബബിത ഫോഗട്ടിൻറെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായ…

നടി സുഹാനി ഭട്​നാഗറുടെ മരണം വിശ്വസിക്കാനാകാതെ തകർന്നു നിൽക്കുകയാണ് ബോളിവുഡ്. അപൂർവ കോശജ്വലന രോഗമായ ഡെർമറ്റോമയോസിറ്റിസ് ബാധിച്ച് ചികിത്സയിലിക്കെയാണ് സുഹാനി മരിച്ചത്. ദം​ഗൽ എന്ന ഹിറ്റ് ചിത്രത്തിൽ ബബിത ഫോഗട്ടിൻറെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായ താരമാണ് സുഹാനി. 2016-ലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ ആമിർ ഖാൻ മകളോട് സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് സുഹാനി ഭട്​നാഗറുടെ മാതാവ്  പൂജ ഭട്‌നാഗർ പറയുന്നത്.

‘അവർ മിക്കപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ നല്ലൊരു മനുഷ്യനെന്നാണ് അവൾ വിളിച്ചിരുന്നത്. ഞങ്ങൾ അദ്ദേഹത്തിന് അവളുടെ മരണ വാർത്തകൾ പങ്കുവച്ചിരുന്നില്ല. കാരണം അദ്ദേഹത്തിനത് വലിയ വിഷമമാകും എന്നറിയാവുന്നതുകൊണ്ട്’ – പൂജ ഭട്നാ​ഗർ പറഞ്ഞു. എന്നാൽ ഞങ്ങൾ സന്ദേശമയച്ചിരുന്നെങ്കിൽ അദ്ദേഹം അടുത്ത നിമിഷം അവൾക്കായി ഇവിടെയുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഞങ്ങളെ വ്യക്തിപരമായി വിളിച്ചാണ് മകളുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്– പൂജ കൂട്ടിച്ചേർത്തു.