പൃഥ്വിരാജിനെ കൈയ്യില്‍ കിട്ടിയാല്‍ പഞ്ഞിക്കിടും, കടുത്ത തീരുമാനവുമായി നാട്ടുകാര്‍

മുല്ലപ്പെരിയാര്‍ ഡാമിനെകുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ആളിക്കത്തുന്നു. അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന…

മുല്ലപ്പെരിയാര്‍ ഡാമിനെകുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം ആളിക്കത്തുന്നു. അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലുള്ള ഒരു പ്രതിഷേധം.

തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തിയ പൃഥ്വിരാജിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായിട്ടാണ് പൃഥ്വിരാജ് രംഗത്ത് എത്തിയത്.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി ഇങ്ങനെയായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.