Film News

നിങ്ങളുടെ ധാരണകളെയെല്ലാം ഇത് മാറ്റിക്കളയും, പൃഥ്വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

പേരും പ്രശസ്തിയും നേടിയ ആദ്യ ഭാഗത്തിന് പിറകിൽ രണ്ടാം തരക്കാരനായി തല കുനിച്ചു നിൽക്കാൻ മാത്രമായിരുന്നു അത്തരത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മിക്കവാറും സിനിമകളുടെയും വിധി. പലപ്പോഴും നിരാശയോ ചിലപ്പോഴൊക്കെ വെറുപ്പോ ഒക്കെയാണ് തീയറ്ററുകളെ ജനസാഗരമാക്കിയ തകർപ്പൻ വിജയങ്ങളുടെ മിക്ക രണ്ടാം ഭാഗങ്ങളും ആദ്യ ഭാഗത്തിന്റെ കടുത്ത ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.  ഏഴുവർഷം മുമ്പ് വലിയ പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്നു ആദ്യ പ്രദർശനത്തിനു ശേഷം കാണികളെ ഞെട്ടിച്ച് ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും അധികം താമസിയാതെ പടർന്ന ദൃശ്യത്തിന്റെ തുടർച്ചയായ ദൃശ്യം 2 വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്, . ഇതിനോടകം ചിത്രം കണ്ട പ്രേക്ഷകരും സെലിബ്രിറ്റികളും ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. അതിൽ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുകയാണ്.

പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ:

ദൃശ്യം 2 നെക്കുറിച്ച് എന്തെങ്കിലും പറയണം എന്ന് കുറെ നാളായി കരുതുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് ഇനി മണിക്കൂറിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് അധികനേരം സഹിച്ചരിക്കാനും പറ്റുകയില്ല. മലയാളത്തിലെ കൾട്ട് സിനിമയുടെ സീക്വൽ ഒരുക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. സിനിമയുടെ സാമ്പ്രദായിക ശീലങ്ങളെ തകർത്ത ദൃശ്യം പോലെ ഒരു സിനിമയുടെ രണ്ടാം ഭാഗം അത് നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ആ സമ്മർദ്ദം എന്തെന്ന് എനിക്ക് നല്ലതുപോലെ മനസ്സിലാകും. എന്നാൽ ജീത്തു എത്ര മനോഹരമായാണ് ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്.

Drishyam 2

Drishyam 2

ആറു വർഷങ്ങൾക്ക് ശേഷം ജോർജ്ജു കുട്ടിയായെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോകുന്നത് ? ജോർജ്ജുകുട്ടി ഒരുക്കിയ സാങ്കൽപിക വും അവിശ്വസനീയവുമായ കഥയിൽ എന്തെങ്കിലും മാറ്റം നടത്തിയോ ? അയാളിൽ നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചോ ? കൂടുതൽ കൂടുതൽ സാമർത്ഥ്യം കാണിക്കാൻ ശ്രമിക്കുന്നുണ്ടോ ? സമയവും നിയമവും അയാളെ പിടികൂടുന്നുണ്ടോ ? ഇവയെക്കുറിച്ച് ഒക്കെ ഇനി നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ നിങ്ങളുടെ ആ ധാരണകളെയെല്ലാം തിരുത്തുന്ന ഒരു സർപ്രൈസ് തന്നെയാണ് ഈ സിനിമയിലുള്ളത്. ഒന്നാം ഭാഗത്തിന് ശേഷമുള്ള ജിത്തുവിനെ ഏറ്റവും മികച്ച ഒരു സിനിമ തന്നെയാണ് ദൃശ്യം 2. സിനിമ കണ്ടതിനുശേഷം ഞാൻ ആദ്യം ജിത്തുവിനെയാണ് വിളിച്ചത്. അതിനുശേഷം ഞാൻ ഒരാളെ കാണാനായി എന്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിൽ എത്തി മോഹൻലാൽ ആയിരുന്നു ആ ആൾ. ക്ലാസ് ശാശ്വതമാണ് ഞാൻ ഒരിക്കൽ കൂടി പറയുന്നു ശാശ്വതമാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ജോർജ്ജുകുട്ടി എന്നതിൽ ഒരു സംശയവുമില്ല.

Trending

To Top
Don`t copy text!