ആർക്കും പാടാം, ആരാധകരെ രസിപ്പിച്ച് സുനാമിയിലെ ഗാനം

പ്രേക്ഷരുടെ പ്രിയനടൻ ലാലും മകനും  ചേർന്ന് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘സുനാമി’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്, ചിത്രം ഉടൻ തന്നെ റിലീസിനെത്തും, ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ,…

പ്രേക്ഷരുടെ പ്രിയനടൻ ലാലും മകനും  ചേർന്ന് സംവിധാനം ചെയ്യുന്ന  ചിത്രമാണ് ‘സുനാമി’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്, ചിത്രം ഉടൻ തന്നെ റിലീസിനെത്തും, ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ചിത്രമാണ്സുനാമി , ഒരു ഫാമിലി ചിത്രമാണ് ഇത്, വളരെ പ്രതീക്ഷയിലാണ് ആരാധകർ എല്ലാം, ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങളും ആരാധകരും.

ഇപ്പോഴിതാ ചിത്രത്തിലെ ‘സമ​ഗരിസ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. യക്‌സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  മലയാളത്തിന്റെ പ്രതിയതാരങ്ങൾ ആയ ഇന്നസെന്റ്, ലാല്, മുകേഷ്, സുരേഷ് കൃഷ്ണ, അജു വർ​ഗീസ്, ബാലു വർ​ഗീസ്, നേഹ എസ് നായർ എന്നിവരാണ്  ​ഗാനം ആലപിച്ചിരിക്കുന്നത്.