തന്റെ സിനിമയിൽ കൂടുതൽ ഗാനങ്ങൾ ആലപിച്ചത് എം ജി ശ്രീകുമാർ! അന്ന് തന്നെ യേശുദാസ് ഇറക്കി വിട്ടു, സംഭവത്തെ കുറിച്ച് പ്രിയദർശൻ 

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു പ്രിയ ദർശൻ, തന്റെ കൂടുതൽ സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ളത് ഗായകൻ എം ജി ശ്രീകുമാർ ആയിരുന്നു, അതിനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് പ്രിയ ദർശൻ, …

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു പ്രിയ ദർശൻ, തന്റെ കൂടുതൽ സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ളത് ഗായകൻ എം ജി ശ്രീകുമാർ ആയിരുന്നു, അതിനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് പ്രിയ ദർശൻ,  താൻ സിനിമകളിൽ കൂടുതൽ കേട്ടിട്ടുള്ളത് യേശുദാസിന്റെ പാട്ടുകൾ ആയിരുന്നു, തനിക്കും അദ്ദേഹത്തിന്റെ പാട്ടുകൾ കൂടുതൽ ഇഷ്ട്ടമാണ്, എന്നാൽ ഒരിക്കൽ യേശുദാസ് തന്നെ ഇറക്കി വിട്ടു പ്രിയൻ പറയുന്നു

ഇത് ഒരു  ചെറിയ സംഭവമാണ് എന്നും താൻ  സംവിധായകന്‍ ആണെന്ന് അറിഞ്ഞിട്ടാണോ അല്ലാതെയാണോ എന്നൊന്നും അറിയില്ല. തന്നോട് ഇറങ്ങി പോകാന്‍ പറയുകയായിരുന്നു,ബോയിംഗ് ബോയിംഗ് സിനിമയുടെ സമയത്താണ്.അങ്ങനെ കരുതി തനിക്ക് അദ്ദേഹത്തോട് ഒന്നുമില്ല എന്നും സംവിധായകൻ പറയുന്നു, അന്ന് അദ്ദേഹം ഞാനൊരു സംവിധായകൻ ആണോ അല്ലിയോ എന്നൊന്നും അറിയാതെ ആയിരിക്കും അങ്ങനെ പറഞ്ഞത് ,യേശുദാസ് മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഗായകനാണ്.  അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ വളര ചെറിയ ആളാണ്

പക്ഷെ, അതിന്റെ പുറത്തുള്ള ഒരു വൈരാഗ്യവും ഒന്നും കൊണ്ടല്ല എംജി ശ്രീകുമാറും താനും  ഒന്നിച്ചത് പ്രിയൻ പറയുന്നു, എം ജി ശ്രീകുമാറും താനും ഒക്കെ കളിച്ചു വളര്‍ന്ന കൂട്ടുകാരയതുകൊണ്ടും എം ജി ശ്രീകുമാന്റെ കഴിവ് അറിയാവുന്നതുകൊണ്ടും എം ജി ശ്രീകുമാറിനെക്കൊണ്ട് പാടിച്ചു എന്നതാണ് സത്യം പ്രിയ ദർശൻ പറയുന്നു, എന്നാൽ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ഹിന്ദിയില്‍ പാടിയ പാട്ടുകള്‍ അധികവും തന്റെ സിനിമയില്‍ ആണ് പാടിയത്,അതുപോലെ മേഘത്തിന്റെ സമയത്ത് ദാസേട്ടനെ താൻ  വിളിച്ചു. ഈ സിനിമയിൽ ദാസേട്ടന്‍ പാടണം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു അതാണല്ലോ തന്റെ  ജോലി എന്ന് . അന്ന് അങ്ങനെ ഒരു സംഭവം നടന്നതൊന്നും ദാസേട്ടന് ഓര്‍മയില്ല. താനത് പറഞ്ഞപ്പോൾ  എപ്പോഴാടാ ഇത് എന്നാണ് അദ്ദേഹം ചോദിച്ചത് എന്നുംപ്രിയൻ പറയുന്നു