ഹിന്ദു ഹീറോ ആണെന്ന രീതിയിൽ അല്ല താൻ സിനിമകൾ ചെയ്യുന്നത്! എവിടുന്നാണ് നിങ്ങൾക്ക് ഈ ചോദ്യങ്ങൾ, മാധ്യമ പ്രവർത്തകയോടെ പൊട്ടിത്തെറിച്ചു; ഉണ്ണി മുകുന്ദൻ 

ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ  തന്റെ രാഷ്ട്രീയ നിലപടുകളെയും, താൻ തെരഞ്ഞെടുക്കുന്ന സിനിമകളെ പറ്റിയും ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്ത ചോദിച്ച ചോദ്യത്തിന് പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി നൽകുന്ന നടന്റെ വീഡിയോ…

ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ  തന്റെ രാഷ്ട്രീയ നിലപടുകളെയും, താൻ തെരഞ്ഞെടുക്കുന്ന സിനിമകളെ പറ്റിയും ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്ത ചോദിച്ച ചോദ്യത്തിന് പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി നൽകുന്ന നടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കുറേ കൂടി ഹിന്ദു റിലീജിയസ് ആയിട്ടുള്ള റോള്‍സ് ആണ് ചെയ്യുന്നത്. അപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു ഉണ്ണിമുകുന്ദനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം

നിങ്ങള്‍ എന്താണ് ചോദിക്കുന്നത്,എവിടുന്നാണ് ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുന്നത്,ഏത് സിനിമയുടെ, അല്ലെങ്കില്‍ ഏത് പോയിന്റില്‍ നിന്നാണ് നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോദിക്കുന്നത്,ഹിന്ദു ഹീറോ ആണല്ലോ,എന്നാല്‍ അങ്ങനെ ചെയ്യാം എന്ന രീതിയിലല്ല താൻ സിനികള്‍ എടുക്കുന്നത്. തനിക്ക് അങ്ങനെ ഒന്നുമില്ല,ആളുകള്‍ക്ക് പേടിയുണ്ട്. അതെന്തിനാണ് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു, ഒരു കാലത്ത് താന്‍ ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ മാത്രം ഒതുങ്ങുമോ എന്ന് തോന്നിയപ്പോൾ അത് നിറുത്തി,

അടുത്തിടെ ആക്ഷന്‍ സിനിമകളുടെ എണ്ണം നോക്കിയപ്പോള്‍ അതില്‍ എന്റെ പേരില്ല. ആദ്യം തനിക്ക് സങ്കടം തോന്നിയെങ്കിലും തന്റെ പ്ലാന്‍ ഒരു ആക്ഷന്‍ ഹീറോ എന്നുള്ള രീതിയില്‍ ഒതുങ്ങി പോകല്‍ അല്ലായിരുന്നു നടൻ പറയുന്നു, ഒരു പത്തുവയസ്സുള്ള ചെറിയ കുട്ടിക്ക് ചിലപ്പോള്‍ തന്‍ മാളികപ്പുറത്തില്‍ ചെയ്തിട്ടുള്ള ആകെ ഒരു ഇടിമാത്രമേ ചിലപ്പോള്‍ ഓര്‍മയുണ്ടാവുകയുള്ളു. അതുവരെ താൻ  ചെയ്തിട്ടില്ല. മിഖായേലിലെ മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രത്തിന് വേണ്ടിയാണെന്ന് തോന്നുന്നു അവസാനം ആക്ഷന്‍ ചെയ്തത്. അത് ക്രിസ്ത്യന്‍ കഥാപാത്രം ആണെന്നും നടൻ പറഞ്ഞു ,നടന്റ പുതിയ ചിത്രമാണ് ജയ് ഗണേഷ്, മുൻപ് താരം ചെയ്യ്ത മാളികപ്പുറത്തിനു൦ നിരവധി വിമർശനം വന്നിരുന്നു