ദുൽഖറിനെ പിന്നാലെ ‘തഗ് ലൈഫിൽ’ നിന്നും ജയം രവിയും പിന്മാറി 

മണിരത്നം, കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്, ചിത്രത്തിൽ നിന്നും നടൻ ദുൽഖർ പിന്മാറിയിരുന്നു, ഇപ്പോൾ അതെ പിന്മാറ്റം നടത്തിയിരിക്കുകയാണ് നടൻ ജയം രവിയും, താരത്തിന്റെ ഡേറ്റ് ക്ലാഷ് മൂലമാണ്…

മണിരത്നം, കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്, ചിത്രത്തിൽ നിന്നും നടൻ ദുൽഖർ പിന്മാറിയിരുന്നു, ഇപ്പോൾ അതെ പിന്മാറ്റം നടത്തിയിരിക്കുകയാണ് നടൻ ജയം രവിയും, താരത്തിന്റെ ഡേറ്റ് ക്ലാഷ് മൂലമാണ് ഇങ്ങനൊരു പിന്മാറ്റം നടത്തിയിരിക്കുന്നത്. ദുൽഖറും ചില ചിത്രങ്ങളുടെ തിരക്ക് മൂലമായിരുന്നു ഈ ചിത്രത്തിൽ നിന്നും പിന്മാറിയത്, ലക്കി ഭാസ്കറിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, കൂടാതെ സുധ കൊങ്കരയുടെ മറ്റൊരു ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ട്

സൂര്യ ആണ് ആ ചിത്രത്തിലെ നായകൻ, ഇപ്പോൾ തഗ് ലൈഫിൽ നിന്നും ജയം രവിയും പിന്മാറി, ദുൽഖറിന് പകരം ഈ ചിത്രത്തിൽ സിമ്പു എത്തുമെന്നും റിപ്പോർട്ട് എത്തിയിരുന്നു, പൊന്നിയിൻ സെൽവൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് തഗ് ലൈഫ്

തെന്നിന്ധ്യയിലെ ഒരു ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് തഗ്‌ലൈഫ്, മലയാളത്തിൽ നിന്നും പോലും ഈ ചിത്രത്തിൽ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, ബാബുരാജ്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ദുൽഖർ തുടങ്ങിയവർ ആയിരുന്നു ആ താരങ്ങൾ, കൂടാതെ ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അഭിനയിക്കുന്നു എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.