ഈ കിഴവനെ ഇത് എന്തിന്റെ കേടാണ്! പ്രിയാമണിയെ ചേർത്തുനിറുത്തിയ ബോണി കപൂറിനെതിരെ വിമർശനങ്ങൾ 

ബോളിവുഡിലെ പുത്തൻ റിലീസായ ‘മൈദാൻ’ സിനിമയുടെ ഇവന്റിനിടെയുള്ള നടി  പ്രിയാമണിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്, സിനിമയുടെ നിർമാതാവ് ബോണി കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിരുന്ന പ്രിയാമണിയുടെ ചിത്രങ്ങളാണ് ആരാധകരെ ചൊടിപെടുത്തിയിരിക്കുന്നത്…

ബോളിവുഡിലെ പുത്തൻ റിലീസായ ‘മൈദാൻ’ സിനിമയുടെ ഇവന്റിനിടെയുള്ള നടി  പ്രിയാമണിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്, സിനിമയുടെ നിർമാതാവ് ബോണി കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിരുന്ന പ്രിയാമണിയുടെ ചിത്രങ്ങളാണ് ആരാധകരെ ചൊടിപെടുത്തിയിരിക്കുന്നത് .ബോണി കപൂർ നടിയെ  തന്നോട് ചേർത്ത് നിർത്തുന്നുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയിലാണ് ആളുകൾ കണ്ടിരിക്കുന്നത്, നടിയുടെ ശരീരത്തിൽ ബോണി കപൂർ സപ്ര്ശിച്ചത് ശരിയായ രീതിയിൽ അല്ല എന്നാണ് ആരാധകർ പറയുന്നത്

ബോണി കപൂർ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കൾ ബോണി കപൂറിനെ പഠിപ്പിക്കണം എന്നൊക്കെയാണ്  കമന്റുകൾ വരുന്നത്, കിഴവന് ഇത് എന്തിന്റെ കേടാണ്, പ്രിയാമണി അൺ കംഫർട്ടബിളായി ആയിട്ടാണ് നില്കുന്നത് എന്നൊക്കയാണ് കമെന്റുകൾ എന്നാൽ ബോണി കപൂറിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്

ബോണി കപൂർ പ്രിയാമണിയെ ചേർത്ത് നിർത്തുന്നത് ഈ ഒരു വീഡിയോയിൽ സ്ലോ മോഷനിലാണ് കാണിക്കുന്നത്. ഇത് കൊണ്ടാണ് ഈ ഒരു സ്പർശനം കാണുമ്പോൾ മോശമായി തോന്നുന്നതെന്നും ബോണി കപൂർ മാന്യമായാണ് പെരുമാറിയതെന്നും ബോണിയെ അനുകൂലിച്ചു പറയുന്നവർ ഉണ്ട്, ഈ കമന്റുകളോട് ഒന്നും ഇതുവരെയും  പ്രിയാമണി  പ്രതികരിച്ചിട്ടില്ല. തനിക്ക് വരുന്ന മോശം മെസേജുകൾ ബ്ലോക്ക് ചെയ്യാറാണ് താരത്തിന്റെ പതിവ്  വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്ന നടി കൂടിയാണ് പ്രിയാമണി.