എന്റെ പെർഫോമൻസ് കണ്ടു ബേസിൽ തകർന്ന് നാടുവിട്ടിരിക്കുകയാണ്! എവിടെ ഉണ്ടെങ്കിലും മകനേ നീ തിരികേ വരണം, ധ്യാൻ ശ്രീനിവാസൻ 

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വര്ഗീസ് എന്നിവർ അഭിനയിച്ച വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ തന്റെ പെർഫോമൻസ്…

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ബേസിൽ ജോസഫ്, നിവിൻ പോളി, അജു വര്ഗീസ് എന്നിവർ അഭിനയിച്ച വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ തന്റെ പെർഫോമൻസ് കണ്ടു നിരവധി ആളുകൾ വിളിച്ചു അഭിനന്ദിക്കുന്നു എന്ന് പറയുകയാണ് നടൻ ധ്യാൻ, ഒരുപാട് നാളുകൾക്ക് ശേഷമാണ് തന്റെ ഒരു സിനിമ ഗംഭീരമായി തീയറ്ററുകളിൽ ഓടുന്നത്, ഇപ്പോൾ ഈ ചിത്രത്തിലെ തന്റെ പെർഫോമൻസ് കണ്ടു ബേസിൽ നാട് വിട്ടിരിക്കുകയാണെന്ന് മാധ്യമങ്ങളോട് പറയുകയാണ് നടൻ

ബേസിൽ രാവിലത്തെ തന്റെ ഷോ കണ്ടിട്ട് മനസ് തകർന്നു തൃശൂർ ഭാഗത്ത് എവിടെയോ റൂം എടുത്തു മദ്യപിച്ചിരിക്കുകയാണ്, അവനെ കുറിച്ച് ആർക്കും ഒരു വിവരവുമില്ല. അവനെ കണ്ടുകിട്ടുന്നവർ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ അറിയിക്കണേ, അവൻ എന്റെ ഈ അഭിമുഖം കാണുന്നുണ്ടെങ്കിൽ മകനെ നീ തിരിച്ചു വരൂ എന്ന് ധ്യാൻ ഒരു തമാശ രൂപേണ പറയുന്നു

എന്റെ ഒരു നല്ല തിരിച്ചുവരവാണ് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം, എന്റെ ഒരു ഹിറ്റ് ചിത്രമെന്ന് തന്നെ പറയാം, ഹൃദ്യത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. കഴിഞ്ഞ ദിവസം റിലീസ് ചെയ്യ്ത ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്