ഒരുപാട് വൈകാരിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നു മലയാളികളുടെ ഇഷ്ട നടി പ്രിയ രാമൻ ഇപ്പോളത്തെ അവസ്ഥ

സൂപ്പർസ്റ്റാർ രജനിയുടെ വള്ളി എന്നചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ സിനിമ താരമാണ് പ്രിയ രാമൻ . കാശ്മീര്യം, സൈന്യം, അർത്ഥന, ആറാം തമ്പുരാൻ എന്നി സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ നായികയാണ്. പിന്നീട് വിവാഹത്തോടെയായിരുന്നു സിനിമയിൽ നിന്നുള്ള പിൻമാറ്റം.…

സൂപ്പർസ്റ്റാർ രജനിയുടെ വള്ളി എന്നചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ സിനിമ താരമാണ് പ്രിയ രാമൻ . കാശ്മീര്യം, സൈന്യം, അർത്ഥന, ആറാം തമ്പുരാൻ എന്നി സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ നായികയാണ്. പിന്നീട് വിവാഹത്തോടെയായിരുന്നു സിനിമയിൽ നിന്നുള്ള പിൻമാറ്റം. നിർമ്മാതാവും നടനുമായിരുന്ന രാഞ്ജിത്തായിരുന്നു നടിയുടെ ഭർത്താവ്. നാട്ടുരാജാവ്, ചന്ദ്രോത്സവം, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു നടൻ രഞ്ജിത് അഭിനയിച്ചിരുന്നത്. പിന്നീട് വിവാഹബന്ധം അധികനാൾ നിലനിന്നില്ല ഇരുവരും വേർപിയറിയുകയും ചെയ്തു.

രഞ്ജിത്തുമായുള്ള വിവാഹമോചനം തന്നെ മാനസികമായി തളർത്തിയെന്ന് പ്രിയരാമൻ  പറയുന്നു. കൃത്യതയുള്ള കാര്യങ്ങൾ മാത്രം ചെയ്താലേ ജീവിതത്തിൽ വിജയിക്കു അനുഭവങ്ങളിലൂടെ പഠിച്ച കാര്യമാണിത്. ശെരിയാണെന്ന് ഉറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാകാര്യങ്ങളുടേയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ആണ് ഡ്രൈവിംഗ് സീറ്റിൽ അതുകൊണ്ട് തന്നെ  നല്ല കാര്യങ്ങളുടെയും മോശം കാര്യങ്ങളുടെയും ഉത്തരവാദി ഞാൻ തന്നെയാണ്. അതേറ്റെടുക്കാൻ ധൈര്യം കാണിച്ചതോടെ തെറ്റുകൾ തിരുത്താനുള്ള ആത്മവിശ്വാസവും എനിക്കുണ്ടായി. മറ്റുള്ളവരെ പഴിപറഞ്ഞു ജീവിച്ചിരുന്നെകിൽ ഞാൻ ഇങ്ങനെ സന്തോഷവതിയായി ഇരിക്കില്ലായിരുന്നു.

ഈ  മാറ്റം  മറ്റുള്ളവരെ കാണിക്കാനല്ല എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാൻ ശ്രമിച്ചത്. നൂറ് ശതമാനം ആലോജിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങളുടെ വേർപിരിയൽ. അതിലൊട്ടുംനാടകിയത  ഉണ്ടായിരുന്നില്ല. എന്ത് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മാനിസികമായും വൈകാരികമായും വലിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട് .വലിയ മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഏതൊരു ബന്ധവും പിരിഞ്ഞു മാറുമ്പോൾ നഷ്ടമാകുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് വൈകാരിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നു.മകളെയും ദൈവത്തെയുമാണ് ആ സമയം ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിക്കൽ തന്ന പിന്തുണ വലുതാണ് എന്നും പ്രിയരാമൻ പറയുന്നു .