‘പ്രതിഭ ഒരിക്കലും മാഞ്ഞുപോവില്ല, അതിനെ ജീത്തു ജോസഫ് നല്ല പോലെ ഉപയോഗിച്ചു’!! അഭിനന്ദനവുമായി പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. ‘ആദ്യ ദിനത്തില്‍ തന്നെ നിറഞ്ഞ കൈയ്യടിയാണ് ‘നേര്’ നേടുന്നത്. കാത്തിരുന്ന മോഹന്‍ലാലിനെ തിരിച്ചുകിട്ടി, നേര്…

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. ‘ആദ്യ ദിനത്തില്‍ തന്നെ നിറഞ്ഞ കൈയ്യടിയാണ് ‘നേര്’ നേടുന്നത്. കാത്തിരുന്ന മോഹന്‍ലാലിനെ തിരിച്ചുകിട്ടി, നേര് നേര് തന്നെ എന്നൊക്കെയാണ് അഭിപ്രായങ്ങള്‍ നിറയുന്നത്.

ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണം നിറയുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ മോഹന്‍ലാലിനേയും ജീത്തു ജോസഫിനെയും പ്രശംസിച്ച് എത്തിയിരിക്കുന്നയാണ്. ‘പ്രതിഭ ഒരിക്കലും മാഞ്ഞുപോവില്ല, അതിനെ ജീത്തു ജോസഫ് നല്ല പോലെ ഉപയോഗിച്ചു. നേര് സിനിമയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍’ എന്നാണ് അഭിനന്ദിച്ച് പ്രിയദര്‍ശന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ചിത്രം കണ്ടിറങ്ങിയ ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യയുടെയും വീഡിയോ വൈറലായിരുന്നു. പൊട്ടിക്കരഞ്ഞാണ് ആന്റണിയുടെ ഭാര്യ ശാന്തി തിയ്യേറ്റര്‍ വിട്ടത്. കാത്തിരുന്ന മോഹന്‍ലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ശാന്തി പറഞ്ഞത്. അനശ്വര ഗ്രേറ്റ് എന്നു പറഞ്ഞാണ് ശാന്തി പൊട്ടിക്കരഞ്ഞത്.

എല്ലാ പ്രീ റിലീസ് ഹൈപ്പോടെയുമെത്തിയ ചിത്രം ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ ആണെന്നാണ് ജീത്തു ആദ്യമേ പറഞ്ഞിരുന്നത്. അഡ്വക്കേറ്റ് വിജയമോഹന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു കോടതിമുറി എന്ന പരിമിതമായ സ്‌പേസില്‍ ഭൂരിഭാഗവും കഥ പറഞ്ഞേക്കാവുന്ന ചിത്രം എന്‍ഗേജിംഗ് ആക്കാന്‍ ജീത്തുവിനും സംഘത്തിനും സാധിക്കുമോ എന്നതായിരുന്നു റിലീസിന് മുന്‍പ് ഉയര്‍ന്ന പ്രധാന ചോദ്യം. എന്നാല്‍ അതെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ് ജീത്തു മോഹന്‍ലാല്‍ മാജിക്. അന്ധയായ ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെടുന്നതാണ് കേസ്. അക്രമിക്കപ്പെട്ട പെണ്‍കുട്ടി അന്ധയായതിനാല്‍ ദൃക്‌സാക്ഷി ഇല്ലാത്ത കേസില്‍ പ്രതി കുറ്റം ചെയ്‌തെന്ന് കോടതിയില്‍ തെളിയിക്കാന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിക്കുമോ എന്നതാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ജീത്തു വെക്കുന്ന സസ്‌പെന്‍സ്.