ഒരു കോടി രൂപ പിഴ!!! മന്‍സൂര്‍ അലിഖാന്റെ മാനനഷ്ടക്കേസ് തള്ളി

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മാനനഷ്ടക്കേസ് കോടതി തള്ളി. നടന് ഒരു ലക്ഷം രൂപയും മദ്രാസ് ഹൈക്കോടതി പിഴയിട്ടു. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ്…

തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. മാനനഷ്ടക്കേസ് കോടതി തള്ളി. നടന് ഒരു ലക്ഷം രൂപയും മദ്രാസ് ഹൈക്കോടതി പിഴയിട്ടു. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് മന്‍സൂര്‍ അലി ഖാന് തിരിച്ചടിയായത്. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കാന്‍ കോടതി ഉത്തരവിട്ടു.

മാനനഷ്ടക്കേസില്‍ ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രശസ്തിയ്ക്ക് വേണ്ടിയാണ് നടന്‍ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമര്‍ശിച്ചു. നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കോടതി വ്യക്തമാക്കി.

അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്‌ക്കെതിരെ നടന്‍ പരാതി നല്‍കിയത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ്.

തൃഷയെ അധിക്ഷേപിച്ചായിരുന്നു മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ‘ലിയോ’യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്റെ പരാമര്‍ശം. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം പ്രതികരിച്ചിരുന്നു. മനുഷ്യത്വത്തിന് തന്നെ അപമാനമാണെന്നും ഇനി ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ തുറന്നടിച്ചിരുന്നു.

നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവരൊക്കെ തൃഷയെ പിന്തുണച്ച് എത്തിയിരുന്നു. തുടര്‍ന്നാണ് മന്‍സൂര്‍ താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.