മാതൃത്വം എന്നെ ദുർബലയാക്കി! ഇനിയും തെറ്റുകൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന ആശങ്ക ആണ് ജീവിതത്തിൽ, പ്രിയങ്ക ചോപ്ര 

ബോളിവുഡിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാൾ ആണ് പ്രിയങ്ക ചോപ്ര, ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ചില ആശങ്കകളെ കുറിച്ച് തുറന്നു പറയുകയാണ്, മകൾ ജനിച്ചതോടു തന്റെ ആശങ്കകളും കൂടി, മാതൃത്വം എന്നെ ദുര്ബലയാക്കി…

ബോളിവുഡിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാൾ ആണ് പ്രിയങ്ക ചോപ്ര, ഇപ്പോൾ താരം തന്റെ ജീവിതത്തിലെ ചില ആശങ്കകളെ കുറിച്ച് തുറന്നു പറയുകയാണ്, മകൾ ജനിച്ചതോടു തന്റെ ആശങ്കകളും കൂടി, മാതൃത്വം എന്നെ ദുര്ബലയാക്കി എന്ന് തന്നെ പറയാം, അതെന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചിട്ടുണ്ട്, ഇനിയും എന്താണ് ഞാൻ ചെയ്യാൻ പോകുന്ന തെറ്റ് എന്നാണ് ആശങ്ക, ചെയ്യുന്നത് മുഴുവൻ അബദ്ധങ്ങളും പ്രിയങ്ക പറയുന്നു.

എന്നാൽ ചിലപ്പോൾ ഞാൻ ജാഗ്രത പുലർത്താറുണ്ട്, എന്നെ എന്റെ മാതാപിതാക്കൾ എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ ആണ് പഠിപ്പിച്ചത്, അതുപോലെ തന്റെ മകളെയും പഠിപ്പിക്കണം, മകൾ ഭർത്താവിന് പോലെ ആണെങ്കിലും എന്റെ കുടുംബത്തിന്റെ പ്രകൃതം ആണവൾക്ക്. മകൾ മാലതിക്ക് ഇന്ത്യൻ ഭക്ഷണം ആണ് കൂടുതൽ ഇഷ്ട്ടം.

മകൾ വളർന്നു വരുകയാണ് അതിനോടൊപ്പം എന്റെ ആശങ്കകളും, എങ്കിലും ഞാൻ ഇപ്പോൾ എല്ലാം കൺട്രോൾ ചെയ്യ്തു വരുന്നുണ്ട്, 2022 ൽ ആണ് പ്രിയങ്കക്കും, നിക്കിനും ഒരു പെൺകുട്ടി ജനിച്ചത്, മകൾ ആയത്തോടു തനിക്ക് കുടുംബത്തിന്റെ ചുമതലകൾ ആയി കൂടുതൽ എന്നും മുൻപ് നടി പറഞ്ഞിരുന്നു, ഇപ്പോൾ താരം കരിയറിനും കുടുംബത്തിനും തുല്യപ്രാധാന്യം നൽകുകയാണ്, താരത്തിന്റെ പുതിയ വെബ് സീരിസ് ആണ് സിതാഡെൽ.