കുടുംബസമേതം എന്റെ ചിത്രം കാണണമെന്ന് കങ്കണ! ഇന്ത്യക്ക്  2014 ൽ സ്വാതന്ത്ര്യം കിട്ടിയതല്ലേ ഒന്ന് ക്ഷമിക്കൂ എന്ന് പരിഹസിച്ചുകൊണ്ട് പ്രകാശ് രാജ്  

കങ്കണ നായിക ആയി എത്തുന്ന പുതിയ ചിത്ര൦ ‘തേജസ്’കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ആയത്, എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ പ്രതീഷിച്ചതുപോലെ വിജയിച്ചിരുന്നില്ല, 100 കോടി മുതൽമുടക്കിൽ ചെയ്യ്ത ഈ ചിത്രം തീയറ്ററുകളിൽ നിന്നും രണ്ടു ദിവസം…

കങ്കണ നായിക ആയി എത്തുന്ന പുതിയ ചിത്ര൦ ‘തേജസ്’കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ആയത്, എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ പ്രതീഷിച്ചതുപോലെ വിജയിച്ചിരുന്നില്ല, 100 കോടി മുതൽമുടക്കിൽ ചെയ്യ്ത ഈ ചിത്രം തീയറ്ററുകളിൽ നിന്നും രണ്ടു ദിവസം കൊണ്ട് 2 . 5 കോടി മാത്രമാണ് നേടിയത്, അതോ ചിത്രം കാണാനായി പ്രേഷകർ കുറവും  , അതോടു കങ്കണ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്യ്തു, തന്റെ ചിത്രം കാണാൻ കുടുംബ സമേതം എല്ലാവരും തീയറ്ററിൽ എത്തണമെന്നായിരുന്നു,

അതുപോലെ ഇപ്പോൾ തീയറ്ററുകൾ നഷ്ടത്തിലാണെന്നും, അവരുടെ നിലനിൽപ്പിനായി പ്രേഷകരായ നിങ്ങൾ സഹായിക്കണമെന്നുമായിരുന്നു കങ്കണ അഭ്യർത്ഥിച്ചത്, എന്നാൽ കങ്കണയുടെ ഈ വാക്കുകളെ പരിഹസിച്ചുകൊണ്ട് നടൻ പ്രകാശ് രാജ് രംഗത്തു എത്തിയിരിക്കുകയാണ്. ഇന്ത്യക്ക് 2014 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടല്ലേ ഉള്ളൂ, ഒന്ന് ക്ഷമിക്കൂ, പതുക്കെ കയറിവരും, കാത്തിരിക്കുക എന്നാണ് പ്രകാശ് രാജ് എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.

 

നടി മുൻപ് പറഞ്ഞ വാക്കുകൾ കടമെടുത്താണ് പ്രകാശ് രാജ് ഈ പോസ്റ്റ് പങ്കുവെച്ചത്, നടി ഈ അടുത്ത് അഭിനയിച്ച മിക്ക ചിത്രങ്ങളും വലിയ പരാജയമാണ് ആണ് സംഭവിച്ചത്, ബോക്സോഫീസ് വൻ ദുരന്തമായ നടിയുടെ ചിത്രങ്ങളിൽ ഇനിയും ഒരു പ്രതീക്ഷ കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്ന ‘എമർജൻസി’ ആണ്