‘ഷൈനിനു പാട്ടും വശമുണ്ടല്ലേ’; അസാധ്യമായി പാട്ടു പാടി ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ . മലയാളത്തിലെ  യുവതാരനിരയിലെ ശ്രദ്ധേയമായ താരമാണ് ഷൈൻ ഇപ്പോൾ.കമലിന്റെ കൂടെ സഹസംവിധായകനായി കരിയർ ആരംഭിച്ച ഷൈൻ ​ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട്‌വെക്കുന്നത് . അവിടുന്നിങ്ങോട്ട്  ചെറുതും വലുതുമായ…

ഷൈൻ ടോം ചാക്കോ . മലയാളത്തിലെ  യുവതാരനിരയിലെ ശ്രദ്ധേയമായ താരമാണ് ഷൈൻ ഇപ്പോൾ.കമലിന്റെ കൂടെ സഹസംവിധായകനായി കരിയർ ആരംഭിച്ച ഷൈൻ ​ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവട്‌വെക്കുന്നത് . അവിടുന്നിങ്ങോട്ട്  ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം ഷൈൻ അഭിനയിച്ചു. അഭിനയം മാത്രമല്ല, തനിക്ക് ഡാൻസും വഴങ്ങുമെന്ന്  ഷൈൻ തെളിയിച്ചതാണ്. ശാത്രീയമായി ഷൈൻ ഡാൻസ്  എന്നാൽ അഭിനയവും ഡാൻസും മാത്രമല്ല പാട്ടും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ് നടനിപ്പോൾ. മോഹൻലാലിന്റെ  നാടുവാഴികൾ എന്ന സിനിമയിലെ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ എന്ന ​ഗാനമാണ് ഷൈൻ ടോം ചാക്കോ ആലപിക്കുന്നത്. ഷൈനോടൊപ്പം  നടൻ ബാബു രാജും ഉണ്ട്. ​ഗാനം മുഴുവനായും അതി മനോഹരമായി പാടുന്ന ഷൈനിനെ വീഡിയോയിൽ കാണാവുന്നതാണ്. നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”

എന്റർടെയ്ൻമെന്റ്..എന്റർടെയ്ൻമെന്റ്..എന്റർടെയ്ൻമെന്റ് എന്നാണ്ഈ  മനുഷ്യനുള്ള നിർവ്വചനം”, ഇങ്ങനെ ആണ്  സാന്ദ്ര വീഡിോയ്ക്ക് ഒപ്പം കുറിച്ചത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. “സകലകലാവല്ലഭൻ, ഷൈൻ ചേട്ടൻ അല്ലെങ്കിലും പൊളിയാണ്”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് ഷൈൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കുറച്ചു ഭാ​ഗത്ത് വന്നു പോകുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ആയിട്ടായിരുന്നു ഷൈൻ ചിത്രത്തിൽ എത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലാണ് ഷൈൻ ഇപ്പോൾ അഭിനയിക്കുന്നത്. ഷൈനിനൊപ്പം ഷെയ്ൻ നി​ഗമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.