ജവാനിൽ 11 കോടി രൂപയാണ് നയൻതാരയുടെ പ്രതിഫലം

നിരവധി ആരാധകരുള്ള താരമാണ് തൃഷയും നയൻതാരയും ഒക്കെ. തൃഷ വർഷങ്ങൾ കൊണ്ട് തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും താരം നായികയായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. ഇന്നും സൗന്ദര്യം കൊണ്ടും…

നിരവധി ആരാധകരുള്ള താരമാണ് തൃഷയും നയൻതാരയും ഒക്കെ. തൃഷ വർഷങ്ങൾ കൊണ്ട് തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും താരം നായികയായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. ഇന്നും സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും എല്ലാം മറ്റു തെന്നിന്ത്യൻ താരങ്ങൾക്ക് മുന്നിൽ തന്നെയാണ് തൃഷയുടെ സ്ഥാനം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തൃഷ കൂടുതൽ പ്രേഷകരുടെ ശ്രദ്ധ നേടുകയുകയും ചെയ്തു. ഈ ചിത്രങ്ങൾ ഒക്കെ വാണിജ്യ വിജയം നേടിയതോടെ തൃഷയുടെയും താരമൂല്യം ഉയർന്നു.

തൃഷയെ പോലെ തന്നെ തെന്നിന്ത്യത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര. നയൻതാരയും നിരാവധി ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ്. ഇതിനോടകം തന്നെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും താരം സ്വന്തമാക്കിയതോടെ നയൻതാരയുടെയും താര മൂല്യം ഉയർന്നിരിക്കുകയാണ്. നയൻതാരയും കോടികൾ ആണ് പ്രതിഫലമായി വാങ്ങിക്കുന്നത്. നായകന്മാർ ഇല്ലാതെ പോലും സിനിമകൾ അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന നയൻതാരയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കളും ക്യൂ നില്ക്കാൻ തുടങ്ങിയതോടെ താരം തന്റെ പ്രതിഫലവും ഉയർത്തിയിരുന്നു.

Nayanthara

നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായിക നടി നയൻതാര ആണ്. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ജവാനിൽ അഭിനയിക്കാൻ വേണ്ടി നയൻതാര കൈപ്പറ്റിയിരിക്കുന്നത് 11 കോടി രൂപയാണ്. എന്നാൽ വരാനിരിക്കുന്ന കമൽ ഹാസൻ ചിത്രത്തിൽ നായികയായി എത്തുക തൃഷ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ റിപ്പോർട്ടുകൾ പ്രകാരം 12 കോടി രൂപയാണ് അണിയറ പ്രവർത്തകർ തൃഷയ്ക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. ഈ അവസരം തൃഷ സ്വീകരിക്കുകയാണെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക നടിയായി തൃഷ മാറും.