മലയാള സിനിമയിൽ നിന്നും നഷ്ട്ടപെട്ട കാര്യങ്ങൾ ആണ് അജു വര്ഗീസും, ധ്യാനും നേടിയിരിക്കുന്നത്,നിർമാതാവ് 

കുഞ്ചാക്കോ ബോബൻ ‘പദ്മിനി’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയില്ല എന്ന് നിർമാതാവ് മുരളി കുന്നം പുറം പ്രതികരിച്ചു അതിനു തൊട്ടു പിന്നാലെ ഇപ്പോൾ അജു വര്ഗീസിനെയും, ധ്യാനിനെയും കുറിച്ച് നിർമാതാവ് പറഞ്ഞ കാര്യങ്ങൾ…

കുഞ്ചാക്കോ ബോബൻ ‘പദ്മിനി’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയില്ല എന്ന് നിർമാതാവ് മുരളി കുന്നം പുറം പ്രതികരിച്ചു അതിനു തൊട്ടു പിന്നാലെ ഇപ്പോൾ അജു വര്ഗീസിനെയും, ധ്യാനിനെയും കുറിച്ച് നിർമാതാവ് പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ശ്രെദ്ധ ആകുന്നത്. ‘നദികളിൽ സുന്ദരിയമുന ‘ എന്ന ചിത്രത്തിനു വേണ്ടി അജു വര്ഗീസും, ധ്യാൻ ശ്രീനിവാസനും നടത്തിയ ഇടപെടലുകളെ കുറിച്ചു നിർമാതാവ് കുറിച്ച വാക്കുകൾ ആണ്

മലയാ സിനിമയിൽ നഷ്ട്ടപെട്ട കാര്യങ്ങൾ വീണ്ടെടുത്ത് തന്നരിക്കുകയാണ് ധ്യാനും, അജുവും, സിനിമ പ്രൊമോഷന് വേണ്ടി നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമായി നടക്കുന്ന ഈ സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് ഒരു വത്യസ്തമായ കാര്യമാണ്. ഞാനും എന്റെ സുഹൃത്തും നിർമ്മിച്ച ചിത്രം നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ നായകൻമാരായി  എത്തിയിരിക്കുന്നത് ധ്യാനും, അജുവുമാണ്.

തന്റെ സ്വന്തം സിനിമ എന്ന രീതിയിലാണ് ധ്യാൻ ഇതിൽ പ്രവർത്തിച്ചിരിക്കുന്നത്, ഷൂട്ടിങ് അവസാനിക്കാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ ധ്യാൻ തിരക്കുമായിരുന്നു, സംവിധായകരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്തു ധ്യാൻ അടുത്ത ദിവസത്തെ കാര്യങ്ങളിൽ പ്ലാൻ നടത്തുമായിരുന്നു. സിനിമയുടെ ബിസിനെസ്സ് സംബന്ധമായ കാര്യങ്ങളിലും അതീവ ശ്രെദ്ധ പുലർത്തിയിരുന്നു. അജു വര്ഗീസ് ഈ സിനിമയിലെ കരാറിനേക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനയിച്ചിരുന്നു എന്നാൽ അതിന്റെ പ്രതിഫലം അജു വാങ്ങിച്ചിരുന്നില്ല, അതുപോലെ സിനിമ നന്നായി പുറത്തുവന്നാൽ മതിയെന്നാണ് അജു പറഞ്ഞത്.ശരിക്കും മലയാള സിനിമയിൽ ഇതെല്ലം നഷ്ട്ടപെട്ടു എന്നാണ് വിചാരിച്ചത് നിർമാതാവ് പറയുന്നു.