അന്ന് കോട്ടയം ബാറിൽ നിന്നുമാണ് ഞാൻ മോഹൻലാലിനെ ട്രയിനിൽ കയറ്റിവിടുന്നത്, പ്രൊഡക്ഷൻ കൺട്രോളർ 

മലയാളികൾക്കു ഇന്നും കാണാൻ ഇഷ്ട്ടപെടുന്ന ഒരു മോഹൻലാൽ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ ,ചിത്രത്തിൽ മോഹൻലാൽ മദ്യപിക്കുന്ന സീൻ ആണ് കൂടുതലും, ഇപ്പോൾ സിനിമയെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും പ്രൊഡക്ഷൻ കൺട്രോളർ ബദറുദ്ധീൻ പറയുന്നു. മദ്യപിച്ചു ഒരിക്കലും സിനിമകൾ ചെയ്യാൻ കഴിയില്ല, അഥവാ അങ്ങനെ ആണെങ്കിൽ ടേക്കുകൾ ശരിയാകില്ല ബദറുദ്ധീൻ പറയുന്നു.

 

മദ്രാസ് മെയിൽ ഷൂട്ട് ചെയ്യുമ്പോൾ താനും അവിടെ ഉണ്ടായിരുന്നു, എനിക്കതിൽ ഒരു വേഷം കൂടി ഉണ്ടായിരുന്നു, അന്ന് കോട്ടയം ബാറിൽ നിന്നും മോഹൻലാലിനെ താൻ ആണ് ട്രെയിനിൽ കയറ്റി വിടുന്നത്, എന്നാൽ അദ്ദേഹം ഈ സിനിമക്ക് വേണ്ടി ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല ബദറുദ്ധീൻ പറയുന്നു.

ഒരിക്കലും മദ്യപിച്ചു കൊണ്ട് അഭിനയിക്കാൻ സാധിക്കില്ല, എന്നാൽ ഒരു തുള്ളി പോലും മോഹൻലാൽ കഴിക്കാതെ അതിൽ തികഞ്ഞ ഒരു മദ്യപാനിയായ അഭിനയിച്ചു. ഷൂട്ടിങ്ങിനു വേണ്ടി മാത്രമാണ് അദ്ദേഹം കോട്ടയം ബാറിൽ നിന്നും കയറുന്നത്, ഒപ്പം മണിയൻ പിള്ള രാജുവും, സിദ്ധിഖും ഉണ്ട് ബദറുദ്ധീൻ പറയുന്നു