മോഹൻലാൽ മുണ്ടു മടക്കി കുത്തി ആളുകളെ അടിച്ചിടുന്നതൊന്നും ‘എംപുരാനി’ൽ കാണില്ല! നിങ്ങൾ പ്രതീഷിക്കുന്നതല്ല അതിൽ, പൃഥ്വിരാജ് 

ആരാധകർ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടൻ, ഈ ഒരു വേളയിൽ തന്റെ മറ്റൊരു പുതിയ ചിത്രമായ എം പുരാനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ്…

ആരാധകർ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടൻ, ഈ ഒരു വേളയിൽ തന്റെ മറ്റൊരു പുതിയ ചിത്രമായ എം പുരാനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താൻ സംവിധാനം ചെയ്യുന്ന എം പുരാന്റെ 20 % ഷൂട്ടിംഗ് മാത്രമേ ഇതുവരെയും കഴിഞ്ഞിട്ടുള്ളു, ഇന്ത്യക്ക് പുറത്തുള്ള ലൊക്കേഷൻ കാര്യങ്ങൾ എന്റെ കൈയിൽ ഒതുങ്ങുന്ന ഒന്നല്ല

അവിടുത്തെ ഗവൺമെന്റിന്റെ പെര്മിഷനും, പിന്നെ ലോക്കൽ പെർമിറ്റ്, കാലാവസ്ഥ തുടങ്ങിയ ഒരുപാട് ഫാക്റ്ററുകൾ ഉണ്ട്, അതുകൊണ്ട് ആദ്യം തന്നെ അവിടെയുള്ള ഷൂട്ടിങ് അവസാനിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്, ബാക്കിയുള്ളത് വിദേശ ലൊക്കേഷനുകളാണ്, യു കെ യിലെയും, യു എസ് എ യിലെയും പോര്ഷനുകൾ തീർത്തു, ഇനിയുമുള്ളത് യു എ ഇ ആണ്, അത് വേനൽ കാലത്തിനു ശേഷം ഷൂട്ട് ചെയ്യാൻ ആണ് ശ്രമിക്കുന്നത്, ഇനിയും ഇന്ത്യയിൽ ഷൂട്ട് ചെയേണ്ട ഭാഗങ്ങൾ ആണുള്ളത്

അങ്ങനെ മൊത്തം നോക്കിയാൽ ഏകദേശം 20 %മാത്രമാണ് ഷൂട്ടിങ് ചിത്രത്തിന്റേത് കഴിഞ്ഞത്, നിങ്ങൾ പ്രതീഷിച്ചതുപോലെ ലൂസിഫറിന്റെ തുടർച്ചയല്ല ഞാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ചിത്രത്തിൽ മോഹൻലാൽ മുണ്ടു മടക്കി കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും ഈ ചിത്രത്തിൽ ഉണ്ടാകില്ല, നിങ്ങൾ പ്രതീഷിച്ച രീതിയിൽ അല്ല ചിത്രം, സാധാരണ ഒരു കൊമേഷ്യയിൽ ചിത്രമായിരിക്കും, പിന്നെ ഒരു ബോളിവുഡ് ടച്ച് ഉണ്ടാകും ഇത്രമാത്രമേ എനിക്ക് ഇപ്പോൾ പറയാൻ കഴിയൂ പൃഥ്വിരാജ് പറയുന്നു