300 കോടി ബജറ്റിൽ വിസ്മയം തീർക്കാൻ സൂര്യയുടെ കങ്കുവ; ആരാധകർ കാത്തിരുന്ന വാർത്ത പുറത്ത്

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് കങ്കുവ. നിർമാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‍സ് കണ്ടു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. എന്തൊരു…

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് കങ്കുവ. നിർമാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്ന് സൂര്യയുടെ കങ്കുവയുടെ കുറച്ച് ഗ്ലിംപ്‍സ് കണ്ടു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്‍ബസ്റ്റർ ലോഡിംഗ്. രാജ്യത്തെ മികച്ച ഒരു സംവിധായകനായി തന്നെ സിരുത്തൈ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നു. വൻ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുക എന്നും റിലീസ് 2014 പകുതിയോടെ ആയിരിക്കും എന്നും രമേഷ് ബാല ട്വീറ്റ് ചെയ്‍തിരുന്നു.

ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. നാളെ 4.30ന് കങ്കുവയുടെ ഒരു ടീസർ പുറത്തുവിടും എന്നതാണ് പുതിയ റിപ്പോർട്ട്. മൂന്നൂറ് കോടി ബജറ്റിലാണ് കങ്കുവ ഒരുങ്ങുന്നത്. സൂര്യ നായകൻ കങ്കുവ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ എന്നിവരും കങ്കുവയിൽ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോർട്ട്. ഐമാക്സ് ഫോർമാറ്റിലും കങ്കുവ പ്രദർശനത്തിന് എത്തും.