മണിക്ക് അവാർഡ് കൊടുക്കുന്നതുകൊണ്ടു മോഹൻലാലിനൊരു കുഴപ്പവും വരില്ല എന്നാണ് താൻ പറഞ്ഞത് ; പക്ഷെ അതിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച്, വിനയൻ 

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു കലാഭവൻ മണി, നടന്റെ മികച്ച സിനിമകളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്യ്ത വാസന്തിയും ലക്ഷ്മിയും, ഞാനും എന്ന ചിത്രം,…

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച ഒരു അനുഗ്രഹീത കലാകാരൻ ആയിരുന്നു കലാഭവൻ മണി, നടന്റെ മികച്ച സിനിമകളിൽ ഒന്നായിരുന്നു വിനയൻ സംവിധാനം ചെയ്യ്ത വാസന്തിയും ലക്ഷ്മിയും, ഞാനും എന്ന ചിത്രം, ഈ ചിത്രം മണിക്ക് ദേശീയ പുരസ്‌കാരത്തിന് വരെ സാദ്യതയുണ്ടായിരുന്നു, എന്നാൽ ആ പ്രതീക്ഷകൾ തകർത്തുകൊണ്ട് നടനെ സ്‌പെഷ്യൽ ജൂറി അവാർഡ് ആയിരുന്നു ലഭിച്ചത്, ഇതിന്റെ പേരിൽ സംവിധായകൻ വിനയനും വിമർശനങ്ങളും ഉണ്ടായിരുന്നു ഇപ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് വിനയൻ

വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് അവാർഡിന് അയച്ച ശേഷം ഞാൻ എന്റെ ജോലിക്ക് പോയിരുന്നു, എന്നാൽ ചിത്രത്തിന്റെ പേര് ആ ലിസ്റ്റിൽ വന്നു എന്നാൽ ഞാൻ അവാർഡിന് വേണ്ടി ശ്രമിച്ചിരുന്നില്ല, എന്നാൽ ചിത്രത്തിന്റെ പേര് ലിസ്റ്റിൽ വന്നത് അത് ആ ചിത്രത്തിന് അര്ഹമായതുകൊണ്ടു മാത്രമാണ്, കാരണം ശരിക്കും പച്ചയായ ജീവിത ഗന്ധിയാണ് ആ ചിത്രം, എന്നാൽ മണിയോട് ഞാൻ പറഞ്ഞു ഇപ്പോൾ തത്കാലം അത് കൺഫോ൦ ആക്കേണ്ട എന്തായലും അന്നൗൻസ്മെന്റ് ചെയ്യട്ടെ എന്ന്

എന്നാൽ മണിയുടെ സുഹൃത്തുക്കൾ അത് ആഘോഷമാക്കി, അവസാനം മണിക്ക് അവാർഡിൽ പകരം സ്‌പെഷ്യൽ ജൂറി അവാർഡ്, അന്ന് മോഹൻലാലിൻറെ വാനപ്രസ്ഥം ലിസ്റ്റിലുണ്ട്, അങ്ങനെ അവാർഡ് മോഹൻലാലിന് ഉറപ്പിച്ചു, അത് മണിക്ക് വലിയ സങ്കടമായി, താഴെക്കിടയിൽ നിന്നും വന്ന ആളാണല്ലോ മണി, മോഹൻലാൽ മുൻപും ഈ അവാർഡ് വാങ്ങിച്ചിട്ടുണ്ട് എന്നാൽ മണിക്ക് അങ്ങേനെയല്ല , അന്ന് ഞാൻ പറഞ്ഞത് മണി അവാർഡ് വാങ്ങുന്നതുകൊണ്ടു ലാലിന് ഒരു കുഴപ്പവും വരില്ല എന്നാണ്, എന്നാൽ അതിന്റെ പേരിൽ ഒരുപാട് വിമർശനം എനിക്ക് സഹിക്കേണ്ടി വന്നു വിനയൻ പറയുന്നു