പുഷ്പ 2ല്‍ സാമന്തയ്ക്ക് പകരം ഐറ്റം ഡാന്‍സുമായി ദിഷ പതാനി

അല്ലു അര്‍ജുന്‍ നായകനായി എത്തിയ തെന്നിന്ത്യന്‍ ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിനൊപ്പം ചിത്ത്രില്‍ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സും വലിയ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടില്‍ അഭിനയിച്ചതിന് അഞ്ച് കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ രണ്ടാം ഭാഗത്തിനായുള്ള വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.

ഇതിനിടെയാണ് ആരാധകരെ ആവേശത്തിലാക്കി രണ്ടാം ഭാഗത്തിലും ഒരു കലക്കന്‍ ഐറ്റം ഡാന്‍സ് ഉണ്ടാകുമെന്ന സൂചന അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ സാമന്തയ്ക്ക് പകരം നടി ദിഷ പതാനി ആയിരിക്കും പ്രേക്ഷക മനസ്സുകള്‍ കീഴടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Previous articleബോളിവുഡ് താരം സല്‍മാന്‍ ഖാന് എതിരെ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകണം
Next article‘അയാള്‍ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, എനിക്കാണ്’ വിനായകന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നവ്യ