അല്ലു അര്‍ജ്ജുന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ ടീം!!!

അല്ലു അര്‍ജ്ജുന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ ടീം. ‘പുഷ്പ 2’ വിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസിച്ചത്. അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ തലേന്ന് ആണ് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പങ്കിട്ടത്. പോസ്റ്റര്‍…

അല്ലു അര്‍ജ്ജുന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ ടീം. ‘പുഷ്പ 2’ വിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസിച്ചത്. അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ തലേന്ന് ആണ് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പങ്കിട്ടത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.

സാരി ഉടുത്ത് സ്വര്‍ണ മാലയും വളയും ധരിച്ച് തോളും ചെരിച്ച് നില്‍ക്കുന്ന പുഷ്പ രാജാണ് പുതിയ പോസ്റ്ററിലുള്ളത്. അതേസമയം പോസ്റ്ററിനെതിരെ രൂക്ഷവിമര്‍ശനനവും നിറയുന്നുണ്ട്.

‘എന്താണ് സുകുമാര്‍ ഇത്’, ‘കളിയാക്കിയതാണോ ‘എന്നിങ്ങനെയാണ് വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍.

അതേസമയം, ഇത് തിരുപ്പതി ഗംഗമ്മ ഉത്സവത്തിലെ ആചാരമാണെന്നും ഈ ഉത്സവത്തില്‍ സ്ത്രീകളും പുരുഷന്മാരും ഇത്തരത്തിലുള്ള വസ്ത്രം ധരിക്കണം, അതില്‍ പകുതി ശിവനും പകുതി പാര്‍വതിയുമാണെന്നാണ് പിന്തുണക്കുന്നവര്‍ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് പുഷ്പ. ‘പുഷ്പ: ദ റൈസ്’ എന്ന ഒന്നാം ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗവും പ്രഖ്യാപിച്ചത്.

രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ റൈസിന്റെ കഥ. രശ്മികയാണ് പുഷ്പ 2വിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, അനസൂയ, സുനില്‍, തുടങ്ങി മറ്റു നടീനടന്മാരും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ഹിറ്റ് ചിത്രമാണ് പുഷ്പ.